ഒളിച്ചിരിക്കാൻ വളളിക്കുടിലുമായി ടോപ് സിംഗറിൽ ഏവരുടെയും മനം കവർന്ന് ദേവന ശ്രിയ

ഫ്ലവേഴ്സ് ചാനലിൻ്റെ മ്യൂസിക്കൽ റിയാലിറ്റി ഷോ ആയ ടോപ് സിംഗർ സീസൺ 2 ൽ മികച്ച പ്രകടനത്തിലൂടെ ജഡ്ജസിൻ്റെയും പ്രേക്ഷകരുടെയും ഹൃദയം കവർന്ന് ഇതാ ഒരു കൊച്ചു പാട്ടുകാരി. ചിത്ര ചേച്ചി പാടിയ മലയാളികളുടെ പ്രിയ ഗാനം ദേവന ശ്രിയ അതിമനോഹരമായി പാട്ട് വേദിയിൽ ആലപിച്ചിരിക്കുന്നു. ദേവനക്കുട്ടിക്ക് എല്ലാവിധ ആശംസകളും നേരുന്നു.

ആരണ്യകം എന്ന സിനിമയ്ക്ക് വേണ്ടി മലയാളത്തിൻ്റെ വാനമ്പാടി ചിത്ര ചേച്ചിയാണ് ഈ ഗാനം പാടിയത്. ഒ.എൻ.വി കുറുപ്പ് എഴുതിയ വരികൾക്ക് രഘുനാഥ് സേഠ്‌ ആയിരുന്നു സംഗീതം നൽകിയത്. നല്ല സ്വരമാധുരിയും ആലാപനവും ഒത്തുചേർന്ന ഈ മിടുക്കി ഭാവിയിൽ വലിയൊരു ഗായികയാകും. മോളുടെ ആലാപനത്തെ കുറിച്ച് നല്ല അഭിപ്രായമാണ് ജഡ്ജസ് പങ്കുവെച്ചത്. ദേവനക്കുട്ടിയുടെ മനോഹരമായ ഈ പെർഫോമൻസ് ഇതാ നിങ്ങൾക്കായി സമർപ്പിക്കുന്നു.