ടോപ് സിംഗർ സീസൺ 2 ൽ തകർപ്പൻ പെർഫോമൻസിലൂടെ വിസ്മയിപ്പിച്ച് ശ്രീഹരിക്കുട്ടൻ…

പാലക്കാട് നിന്നും ടോപ് സിംഗർ സീസൺ 2 ൽ എത്തിയ കൊച്ചു മിടുക്കൻ ശ്രീഹരിക്കുട്ടൻ്റെ ഒരു അടിപൊളി പെർഫോമൻസ് എല്ലാ പ്രിയ ആസ്വാദകർക്കുമായി സ്നേഹപൂർവ്വം സമർപ്പിക്കുന്നു. സുന്ദരിയേ സുന്ദരിയേ സെന്തമിഴിൻ പെൺകൊടിയേ എന്ന് തുടങ്ങുന്ന ഗാനമാണ് ശ്രീഹരിക്കുട്ടൻ അതിമനോഹരമായി പാട്ട് വേദിയിൽ പാടി തകർത്തത്.

ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിനുവേണ്ടി കെ.ജെ യേശുദാസ്, പുഷ്പവനം കുപ്പുസ്വാമി, സുജാത മോഹൻ എന്നിവർ ചേർന്ന് പാടിയ ഗാനമാണിത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് സംഗീതം നൽകിയത് വിദ്യാസാഗർ ആയിരുന്നു. വേറിട്ട ശബ്ദവും ആലാപന ശൈലിയുമായി ടോപ് സിംഗർ വേദിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ശ്രീഹരിക്ക് എല്ലാവിധ ആശംസകളും നേരുന്നു….