കൊന്നപ്പൂവേ കൊങ്ങിണിപ്പൂവേ.. ടോപ് സിംഗറിലെ കൊച്ചു മിടുക്കി ദേവന മോളുടെ മധുര ശബ്ദത്തിൽ…

കൊച്ചു ഗായകരുടെ സ്വരവിസ്മയത്താൽ ലോകമെമ്പാടുമുള്ള ആസ്വാദകരുടെ ഹൃദയം കവർന്ന സംഗീത റിയാലിറ്റി ഷോ ടോപ് സിംഗർ സീസൺ 2 ൽ പാടാൻ നല്ല കഴിവുള്ള കൊച്ചു പ്രതിഭകളാണ് ഇപ്രാവശ്യം മത്സരിക്കാൻ എത്തിയിരിക്കുന്നത്. പുതിയ കുരുന്ന് ഗായകരുടെ ആലാപന മാധുരി ആരുടെയും മനം കവരും. ജാനകിയമ്മ പാടി അനശ്വരമാക്കിയ ഒരു മനോഹര ഗാനം ദേവന സി.കെ എന്ന മിടുക്കിയുടെ ശബ്ദത്തിൽ ആസ്വദിക്കാം.

കൊന്ന പൂവേ കൊങ്ങിണി പൂവേ എന്ന് തുടങ്ങുന്ന ഈ ഗാനം സേവന കുട്ടി എത്ര മനോഹരമായാണ് ആലപിച്ചിരിക്കുന്നത്. ചെറുപ്രായത്തിൽ തന്നെ ഇത്രയും മധുരമായി പാടുന്ന ദേവന മോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു. അമ്മയെ കാണാൻ എന്ന ചിത്രത്തിനുവേണ്ടി പി.ഭാസ്കരൻ മാഷ് എഴുതിയ വരികൾക്ക് കെ.രാഘവൻ മാസ്റ്ററായിരുന്നു സംഗീതം നൽകിയത്. ദേവന മോളുടെ ശബ്ദത്തിൽ ഇതാ നിങ്ങൾക്കായി..