വാർമുകിലേ വാനിൽ നീ.. ചിത്ര ചേച്ചിയുടെ മനോഹര ഗാനവുമായി വയനാടിൻ്റെ വാനമ്പാടി രേണുക

സോഷ്യൽ മീഡിയയിൽ തരംഗമായ രേണുക എന്ന പെൺകുട്ടിയുടെ യുടെ മനോഹരമായ ആലാപനത്തിൽ ഇതാ ചിത്ര ചേച്ചിയുടെ ഒരു എവർഗ്രീൻ ഹിറ്റ് ഗാനം ആസ്വദിക്കാം. രേണുകയുടെ ഓരോ പാട്ടുകളും നവമാധ്യമങ്ങളിൽ വൈറലാണ്. വയനാട് ജില്ലയിലെ മാനന്തവാടിയിൽ നിന്നുള്ള ഈ അനുഗ്രഹീത ഗായികയുടെ സുന്ദരമായ അലാപനത്തെ വാക്കുകൾ കൊണ്ട് എത്ര അഭിനന്ദിച്ചാലും മതിയാകില്ല…

Royal Wedding Company 123 എന്ന യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഈ പാട്ട് വീഡിയോ പ്രിയ കൂട്ടുകാർക്കുമായി സസ്നേഹം സമർപ്പിക്കുന്നു. മഴ എന്ന മലയാള സിനിമയ്ക്ക് വേണ്ടി ശ്രീ.യൂസഫലി കേച്ചേരി എഴുതിയ വരികൾക്ക് രവീന്ദ്രൻ മാഷായിരുന്നു സംഗീതം നൽകിയത്. രേണുകയുടെ മനോഹരമായ സ്വരമാധുരിയിൽ ഈ ഗാനം ആസ്വദിക്കാം.