ജഡ്ജസിനെ അദ്ഭുതപ്പെടുത്തിയ ഗംഭീര പെർഫോമൻസുമായി ഹൃതിക്ക് ടോപ് സിംഗറിൽ

പാടാൻ പ്രയാസമേറിയ ഗാനം അനായാസമായി പാടി പ്രേക്ഷകരെയും ജഡ്ജസിനെയും വിസ്മയിപ്പിച്ച് ഇതാ ഒരു കൊച്ചു പാട്ടുകാരൻ. കൺഫ്യൂഷൻ തീർക്കണമേ എന്ന ഏറെ ശ്രദ്ധേയമായ ആ ഗാനം ഹൃതിക്ക് എത്ര മനോഹരമായാണ് ടോപ് സിംഗർ വേദിയിൽ ആലപിച്ചിരിക്കുന്നത്. ഈ കുരുന്നു പ്രതിഭയ്ക്ക് ഹൃദയം നിറഞ്ഞ ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു.

സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻലാൽ, ജയറാം, സുരേഷ് ഗോപി, മഞ്ജു വാര്യർ തുടങ്ങിയ പ്രിയ താരങ്ങൾ അഭിനയിച്ച സമ്മർ ഇൻ ബത്‌ലഹേം എന്ന ചിത്രത്തിലെ ഗാനമാണിത്. ഗിരീഷ് പുത്തഞ്ചേരി എഴുതി വിദ്യാസാഗർ സംഗീതം നൽകിയ ഈ ഗാനം എം ജി ശ്രീകുമാറും സംഘവും ചേർന്നായിരുന്നു പാടിയത്. ഹൃതിക്ക് മോൻ്റെ അതിമനോഹരമായ ആലാപത്തിൽ ഇതാ ഏവർക്കുമായി സമർപ്പിക്കുന്നു..