വയനാട്ടിൽ നിന്നുള്ള കൊച്ചു പാട്ടുകാരി കളമൊഴിയുടെ ശബ്ദമാധുരിയിൽ ഇതാ ഒരു ഗാനം..

അറിയപ്പെടാതെ പോകുന്ന ഒത്തിരി കലാകാരന്മാർ നമ്മുടെ ചുറ്റിലുമുണ്ട്. ജീവിത ചുറ്റുപാടുകളും മറ്റു സാഹചര്യങ്ങൾ മൂലവും കഴിവുണ്ടായിട്ടും ടും എവിടെയുമെത്താതെ പോകുന്ന കലാപ്രതിഭകളെ എന്നും നമ്മൾ പ്രോത്സാഹിപ്പിക്കണം. അവരുടെ ഒരു ഗാനമോ മറ്റു കലാപരമായ കഴിവുകളോ കൂടുതൽ ആളുകളിലേക്ക് തീർച്ചയായും എത്തണം.

വയനാട് ജില്ലയിലെ പൂതാടി താന്നിക്കുന്ന് കോളനിയിൽ താമസിക്കുന്ന കളമൊഴി എന്ന കൊച്ചു കലാകാരിയുടെ പാട്ടും വിശേഷങ്ങളും ഇതാ നിങ്ങൾക്കായ് ഇവിടെ പങ്കുവയ്ക്കുന്നു. Mottathalayan Rejigopinath എന്ന യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി ആളുകൾ ഈ വീഡിയോയ്ക്ക് നല്ല അഭിപ്രായങ്ങൾ പങ്കുവെച്ചു. കളമൊഴിയുടെ പാട്ടും വിശേങ്ങളും നിങ്ങൾക്കും ഇഷ്ടമാകും എന്ന് വിശ്വസിക്കുന്നു.