സിന്ദൂര തിലകവുമായ്.. ഉഗ്രൻ പെർഫോമൻസുമായി വിസ്മയിപ്പിച്ച് ശ്രീനന്ദ് ടോപ് സിംഗറിൽ

കോഴിക്കോട് നിന്നും ടോപ് സിംഗറിലെത്തി ഗംഭീര പ്രകടനം കാഴ്ച്ചവെച്ച് ഇതാ ഒരു കൊച്ചു മിടുക്കൻ. സിന്ദൂര തിലകവുമായ് പുള്ളിക്കുയിലെ പോരു നീ എന്ന് തുടങ്ങുന്ന മനോഹര ഗാനം ശ്രീനന്ദ് അനായാസമായി പാടി തകർത്തു. ഈ പ്രായത്തിലുള്ള കുട്ടികൾ ഇങ്ങിനെയുള്ള ഗാനങ്ങൾ മനോഹരമായി പാടുമ്പോൾ അവരെ അഭിനന്ദിക്കാതെ പോകാൻ ആർക്കും കഴിയില്ല.

ടോപ് സിംഗർ സീസൺ 2 ൻ്റെ തുടക്കത്തിൽ ഇതുപോലൊരു അസാധ്യ പെർഫോമൻസിലൂടെ വിസ്മയിപ്പിച്ച ശ്രീനന്ദിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു. കുയിലിനെ തേടി എന്ന മലയാള ചിത്രത്തിന് വേണ്ടി ദാസേട്ടൻ ആലപിച്ച ഗാനമാണിത്. ശ്രീ.ചുനക്കര രാമൻക്കുട്ടിയുടെ വരികൾക്ക് ശ്യാം സാറായിരുന്നു സംഗീതം നൽകിയത്. മലയാളികളുടെ ഈ പ്രിയ ഗാനം ശ്രീനന്ദിൻ്റെ ആലാപനത്തിൽ ആസ്വദിക്കാം.