“ശശികല ചാർത്തിയ ദീപാവലയം”.. ഗംഭീര ആലാപനവുമായി ദേവനശ്രിയ..എഴുന്നേറ്റ് നിന്ന് കയ്യടിച്ച് ജഡ്ജസ്

ടോപ് സിംഗർ സീസൺ 2 ൽ ഒരു അത്യുഗ്രൻ പെർഫോമൻസുമായി കൊച്ചു മിടുക്കി ദേവന ശ്രിയ. ശശികല ചാർത്തിയ ദീപാവലയം എന്ന് തുടങ്ങുന്ന മനോഹര ഗാനം ദേവനക്കുട്ടി എത്ര ഗംഭീരമായാണ് ആലപിച്ചിരിക്കുന്നത്. മനോഹരമായ ആലാപനത്തിലൂടെ പ്രേക്ഷകരുടെയും ജഡ്ജസിൻ്റെയും ഹൃദയം കവർന്ന ഈ കൊച്ച് ഗായികയ്ക്ക് എല്ലാവിധ ആശംസകളും സ്നേഹപൂർവ്വം നേരുന്നു.

ദേവരാഗം എന്ന സിനിമയ്ക്കുവേണ്ടി കെ.എസ്.ചിത്രയും എം.എം.കീരവാണിയും ചേർന്ന് പാടിയ ഈ ഗാനം ദേവന ശ്രിയയുടെ മധുര ശബ്ദത്തിൽ പ്രിയ ആസ്വാദകർക്കായി സമർപ്പിക്കുന്നു. ശ്രീ.എം.ഡി.രാജേന്ദ്രൻ്റെ വരികൾക്ക് സംഗീതം നൽകിയത് ശ്രീ.എം.എം.കീരവാണി ആയിരുന്നു. എ ഗോൾഡൻ ക്രൗൺ സ്വന്തമാക്കി ഏവരെയും വിസ്മയിപ്പിച്ച ദേവന ശ്രിയയുടെ പെർഫോമൻസ് ഇതാ നിങ്ങൾക്കായി..