മഞ്ഞണിക്കൊമ്പിൽ.. കുട്ടനാട്ടുകാരിയായ കൊച്ചു ഗായിക വൈഗാലക്ഷ്മിയുടെ ആലാപനത്തിൽ

എപ്പോൾ കേട്ടാലും ഒരിക്കലും മടുക്കാത്ത ആ പഴയ മനോഹര ഗാനങ്ങൾ പുതിയ തലമുറയിലെ കുട്ടികൾ ഗംഭീരമായി പാടുന്നത് കേൾക്കുമ്പോഴുള്ള അനുഭൂതി ഒന്ന് വേറെ തന്നെയാണ്. ഇവിടെയിതാ ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിൽ നിന്നും ടോപ് സിംഗർ സീസൺ 2 റിയാലിറ്റി ഷോയിൽ മത്സരിക്കാനെത്തിയ കൊച്ചു ഗായിക വൈഗാലക്ഷ്മിയുടെ മനോഹരമായ ആലാപനത്തിൽ ഒരു ഗാനം ആസ്വദിക്കാം.

ജാനകിയമ്മ പാടി അനശ്വരമാക്കിയ മഞ്ഞണിക്കൊമ്പിൽ എന്ന് തുടങ്ങുന്ന എന്ന് തുടങ്ങുന്ന ഒരു അനശ്വര ഗാനമാണ് വൈഗക്കുട്ടി ടോപ് സിംഗറിൽ പാടിയത്. നല്ല ശബ്ദവും മികച്ച ആലാപന മികവും ഒത്തുചേർന്ന ഈ ഈ മിടുക്കിയുടെ പെർഫോമൻസ് ഇതാ നിങ്ങൾക്കായി ഇവിടെ പങ്കുവയ്ക്കുന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിന് വേണ്ടി ശ്രീ.ബിച്ചു തിരുമല എഴുതിയ വരികൾക്ക് ശ്രീ.ജെറി അമൽദേവ് ആയിരുന്നു സംഗീതം നൽകിയത്.