കരളേ നിൻ കൈപിടിച്ചാൽ.. ഹൃതിക്കും വൈഷ്ണവിക്കുട്ടിയും ചേർന്ന് ടോപ് സിംഗറിൽ പാടിയപ്പോൾ

ഫ്ലവേഴ്സ് സംഗീത റിയാലിറ്റി ഷോ ടോപ് സിംഗർ സീസൺ ഒന്നിൽ മൂന്നാം സ്ഥാനം നേടിയ നമ്മുടെ കൊച്ചു ഗായിക വൈഷ്ണവിക്കുട്ടിയും സീസൺ 2 ലെ മത്സരാർത്ഥിയായ കൊച്ചു മിടുക്കൻ ഹൃതിക്കും ചേർന്ന് ഇതാ ഒരു മനോഹര ഗാനം എല്ലാ പ്രിയപ്പെട്ടവർക്കും വേണ്ടി ആലപിച്ചിരിക്കുന്നു. കരളേ നിൻ കൈ പിടിച്ചാൽ എന്ന് തുടങ്ങുന്ന ഗാനം രണ്ടു പേരും ചേർന്ന് വളരെ മനോഹരമായി പാടി.

ഹൃതിക്കിൻ്റെയും വൈഷ്ണവി മോളുടെയും ആലാപനത്തിൽ ഈ ഗാനം കേൾക്കാൻ എത്ര മനോഹരമായിരിക്കുന്നു. സിബി മലയിൽ സംവിധാനം ചെയ്ത ദേവദൂതൻ എന്ന ചിത്രത്തിലെ ഗാനമാണിത്. ദാസേട്ടനും പ്രീത കണ്ണനും ചേർന്ന് പാടി മലയാളികൾ നെഞ്ചിലേറ്റിയ ഈ ഗാനത്തിൻ്റെ വരികൾ എഴുതിയത് ശ്രീ.കൈതപ്രം ദാമോദരൻ നമ്പൂതിരിയും സംഗീതം പകർന്നത് ശ്രീ.വിദ്യാസാഗറും ആയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top