നഷ്ടസ്വർഗ്ഗങ്ങളെ.. ആലാപന മാധുരിയാൽ വീണ്ടും വിസ്മയിപ്പിച്ച് ഹൃതിക്ക് ടോപ് സിംഗറിൽ

കുരുന്നു പ്രതിഭകളായ കൊച്ചു ഗായകരുടെ മികച്ച ആലാപനം കൊണ്ട് പ്രേക്ഷകർ നെഞ്ചിലേറ്റിയ മ്യൂസിക്കൽ റിയാലിറ്റി ഷോ ആണ് ടോപ് സിംഗർ. സീസൺ 2 ൽ ഇതാ മനോഹര ആലാപനത്തിലൂടെ ഏവരുടെയും മനം കവർന്ന് ഒരു കൊച്ചു മിടുക്കൻ. നഷ്ടസ്വർഗ്ഗങ്ങളെ എന്ന് തുടങ്ങുന്ന അനശ്വര ഗാനം ഹൃതിക്ക് വളരെ മനോഹരമായി ആലപിച്ചിരിക്കുന്നു.
വീണപൂവ് എന്ന ചിത്രത്തിനുവേണ്ടി ദാസേട്ടൻ പാടിയ ഒരു നിത്യഹരിത ഗാനമാണിത്.

ശ്രീകുമാരൻ തമ്പി സാറിൻ്റെ വരികൾക്ക് വിദ്യാധരൻ മാസ്റ്റർ ആയിരുന്നു സംഗീതം നൽകിയത്. വർഷങ്ങൾ എത്ര കടന്നു പോയാലും ഇത്രയും മനോഹരമായ ഒരു ഗാനം ഒരിക്കലും മലയാളികൾക്ക് മറക്കാനാകില്ല. ഈ അനശ്വര ഗാനം സെലക്ട് ചെയ്ത്
മനോഹരമായി പാടിയ ഹൃതിക്കിന് എല്ലാവിധ ആശംസകളും നേരുന്നു. ഈ സൂപ്പർ പെർഫോമൻസ് എല്ലാ പ്രിയ കൂട്ടുകാർക്കുമായി സമർപ്പിക്കുന്നു….