പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ.. സൂര്യനാരായണനും ആദിത്യനും ശ്രീനന്ദക്കുട്ടിയും ചേർന്ന് പാടിയപ്പോൾ

ടോപ് സിംഗർ സീസൺ ഒന്നിലെ താരങ്ങളായ സൂര്യനാരായണനും ആദിത്യനുമൊപ്പം സീസൺ രണ്ടിലെ മത്സരാർത്ഥിയായ കൊച്ചു മിടുക്കി ശ്രീനന്ദ പാടുന്ന ഈ സുന്ദര നിമിഷം സംഗീതത്തെ ഇഷ്ടപ്പെടുന്ന എല്ലാ പ്രിയ കൂട്ടുകാർക്കുമായി സസ്നേഹം സമർപ്പിക്കുന്നു. പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ എന്ന് തുടങ്ങുന്ന മനോഹരഗാനമാണ് മൂന്നുപേരും ചേർന്ന് പാടിയിരിക്കുന്നത്.

ഫാസിൽ സംവിധാനം ചെയ്ത ഹരികൃഷ്ണൻസ് എന്ന ചിത്രത്തിലെ ഗാനമാണിത്. ദാസേട്ടനും ചിത്ര ചേച്ചിയും ചേർന്ന് പാടിയ ഈ ഗാനം ഇതാ ടോപ് സിംഗറിലെ കൊച്ചു ഗായകരുടെ മധുരമായ ആലാപനത്തിൽ ആസ്വദിക്കാം. കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ വരികൾക്ക് ഔസേപ്പച്ചൻ ആയിരുന്നു സംഗീതം നൽകിയത്. സൂര്യനാരായണൻ, ആദിത്യൻ, ശ്രീനന്ദ ചേർന്ന് പാടിയ ഈ പാട്ട് വീഡിയോ ഇതാ നിങ്ങൾക്കായ്..

Scroll to Top