ആലിപ്പഴം പെറുക്കാൻ.. അനന്യ, ദിയ, മിയ മൂന്ന് സുന്ദരിക്കുട്ടികളും ചേർന്ന് പാടി തകർത്തു

ടോപ് സിംഗർ സീസൺ ഒന്നിലൂടെ മലയാളികളുട ഹൃദയം കവർന്ന അനന്യക്കുട്ടിയും സീസൺ 2 ലെ കൊച്ചു പാട്ടുകാരികളായ ദിയ, മിയ ചേർന്ന് ഇതാ ഏവർക്കുമായി ഒരു സൂപ്പർ സോങ്ങ് പാടിയിരിക്കുകയാണ്. ആലിപ്പഴം പെറുക്കാൻ പീലിക്കുട നിവർത്തി എന്ന് തുടങ്ങുന്ന ഗാനം മൂന്ന് മിടുക്കികളും ചേർന്ന് എത്ര മനോഹരമായാണ് പാടിയിരിക്കുന്നത്.

മൈഡിയർ കുട്ടിച്ചാത്തൻ എന്ന മലയാള സിനിമയിലെ ഗാനമാണിത്. കുട്ടികളും മുതിർന്നവരും ഒരേപോലെ നെഞ്ചിലേറ്റിയ ഈ ഗാനം പാടിയത് എസ്.ജാനകിയും എസ്.പി ഷൈലജയും ചേർന്നായിരുന്നു.. ബിച്ചു തിരുമല എഴുതിയ വരികൾക്ക് ഇളയരാജ ആയിരുന്നു സംഗീതം നൽകിയത്. ഈ മൂന്ന് കൊച്ചു ഗായികമാരുടെ മധുരമായ ശബ്ദത്തിൽ ഇതാ എല്ലാ പ്രിയ ആസ്വാദകർക്കുമായി സ്നേഹപൂർവ്വം സമർപ്പിക്കുന്നു.