ഹോ എന്തൊരു പെർഫോമൻസ്.. മണിച്ചേട്ടൻ്റെ പാട്ടുമായി വന്ന് ശ്രീഹരിക്കുട്ടൻ വീണ്ടും തകർത്തു…..

മലയാളികളുടെ മണികിലുക്കം നമ്മെ വിട്ട് പിരിഞ്ഞ പ്രിയ കലാകാരൻ കലാഭവൻ മണി ചേട്ടൻ പാടിയ കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ എന്ന് തുടങ്ങുന്ന മനോഹര ഗാനം ടോപ് സിംഗർ സീസൺ 2 ൽ പാടി തകർത്തിരിക്കുകയാണ് കൊച്ചുമിടുക്കൻ ശ്രീഹരി. മറ്റുള്ളവരിൽ നിന്നും വേറിട്ടു നിർത്തുന്ന ശബ്ദവും ആലാപന ശൈലിയും കൊണ്ട് ആസ്വാദകരുടെ ഹൃദയം കവർന്ന ഈ മിടുക്കൻ്റെ പെർഫോമൻസ് ഇതാ നിങ്ങൾക്കായി.

കരുമാടിക്കുട്ടൻ എന്ന ചിത്രത്തിന് വേണ്ടി മണി ചേട്ടൻ പാടിയ ഈ സൂപ്പർ സോങ്ങ് മലയാളികൾക്ക് ഇഷ്ടമുള്ള ഒരു മനോഹര ഗാനമാണ്. യൂസഫലി കേച്ചേരി എഴുതിയ വരികൾക്ക് സംഗീതം നൽകിയത് മോഹൻ സിത്താര ആയിരുന്നു. ശ്രീഹരിയുടെ ഈ പെർഫോമൻസ് തീർച്ചയായും നിങ്ങൾക്ക് ഇഷ്ടമാകും എന്ന് പ്രതീക്ഷിക്കുന്നു. വീഡിയോ ഷെയർ ചെയ്ത് നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കുക…..