എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്.. സൂപ്പർ പെർഫോമൻസിലൂടെ ഗോൾഡൻ ക്രൗൺ സ്വന്തമാക്കി മിയക്കുട്ടി

ടോപ് സിംഗർ സീസൺ 2 ൽ അതിമനോഹരമായ ആലാപനത്തിലൂടെ ഗോൾഡൻ ക്രൗൺ ഗ്രേഡ് സ്വന്തമാക്കി കൊച്ചു മിടുക്കി മിയക്കുട്ടി. എല്ലാരും ചൊല്ലണ് എന്ന് തുടങ്ങുന്ന നമുക്കേവർക്കും ഇഷ്ടമുള്ള ആ പഴയകാല ഗാനം പാട്ടു വേദിയിൽ ഗംഭീരമായി ആലപിച്ച് ഈ സുന്ദരിക്കുട്ടി ഏവരുടെയും ഹൃദയം കവർന്നു. മിയക്കുട്ടിയുടെ ഈ സൂപ്പർ പെർഫോമൻസ് ഇതാ നിങ്ങൾക്കായ്..

ഈ പ്രായത്തിലുള്ള കുട്ടികൾ ഇതുപോലെ പോലെ ഇത്രയും മനോഹരമായി പാടുമ്പോൾ ആർക്കും അത്ഭുതം തോന്നിപ്പോകും. വരികളെല്ലാം ഓർത്തു വെച്ചു കൊണ്ട് തെറ്റാതെ സുന്ദരമായി പാടിയ ഈ മിടുക്കിയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു. കണ്ണിനും കാതിനും മനസ്സിനും ഒരേപോലെ കുളിർമ നൽകിയ മോളുടെ ഈ പ്രകടനം എല്ലാ പ്രിയപ്പെട്ടവർക്കുമായി ഇതാ സ്നേഹപൂർവ്വം സമർപ്പിക്കുന്നു.