ഇത്രയും കാണാതെ പഠിച്ച് പാടുക എന്ന് പറഞ്ഞാൽ മേഘ്നക്കുട്ടി ഒരു സംഭവം തന്നെ.. എം.ജി സർ

ജഡ്ജസിനെയും പ്രേക്ഷകരെയും വിസ്മയിപ്പിച്ച് ടോപ് സിംഗർ സീസൺ രണ്ടിൽ ഉഗ്രൻ പ്രകടനവുമായി ഇതാ ഒരു കൊച്ചു കലാകാരി. മേഘ്നക്കുട്ടിയുടെ മനോഹരമായ ഈ ആലാപനത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. പാട്ടു വേദിയെ അക്ഷരാർത്ഥത്തിൽ ഒരു നിമിഷം അതിശയിപ്പിച്ച ഈ കുരുന്ന് പ്രതിഭയുടെ ഗാനാലാപനത്തെ എഴുന്നേറ്റ് നിന്ന് കയ്യടികളോടെ ജഡ്ജസ് അഭിനന്ദിച്ചു.

ഇത്രയും വരികൾ എങ്ങനെയാണ് കാണാതെ പഠിച്ച് മനോഹരമായി പാടുന്നതെന്ന് ഒരു നിമിഷം മോളുടെ പാട്ട് കേൾക്കുമ്പോൾ നമ്മൾ ചിന്തിച്ചു പോകും. കുസൃതിയും കുറുമ്പും സംഗീതവുമായി ടോപ് സിംഗറിലൂടെ ഏവരുടെയും ഹൃദയം കവർന്ന് മുന്നേറുന്ന ഈ സുന്ദരിക്കുട്ടിയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു. കണ്ടം ബെച്ചൊരു കോട്ടാണ് എന്ന് തുടങ്ങുന്ന പഴയകാല ഗാനമാണ് മേഘ്നക്കുട്ടി പാട്ടു വേദിയിൽ ആലപിച്ചത്.

Scroll to Top