താനെ തിരിഞ്ഞും മറിഞ്ഞും.. ആഹാ എന്തൊരു ഫീൽ.. നിമക്കുട്ടിയുടെ സുന്ദരമായ ആലാപനത്തിൽ

അബുദാബിയിൽ നിന്നും ടോപ് സിംഗർ വേദിയിൽ എത്തി അതിമനോഹരമായ ആലാപനത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന് ഇതാ ഒരു കൊച്ചു മിടുക്കി. ജാനകിയമ്മയുടെ ഏറെ പ്രശസ്തമായ ഒരു ഗാനമാണ് പാട്ടു വേദിയിൽ നിമക്കുട്ടി സുന്ദരമായി പാടിയത്. താനേ തിരിഞ്ഞും മറിഞ്ഞും എന്ന് തുടങ്ങുന്ന ഗാനം നിമക്കുട്ടിയുടെ ശബ്ദത്തിൽ കേൾക്കാൻ എത്ര മനോഹരമായിരിക്കുന്നു.

നല്ല ഭാവത്തോടെ ഈ ഗാനം മനോഹരമായി പാടിയ നിമക്കുട്ടിയെ ജഡ്ജസ് അഭിനന്ദിച്ചു. അമ്പലപ്രാവ് എന്ന പഴയകാല ചിത്രത്തിനായി ജാനകിയമ്മ ആലപിച്ച ഒരു അനശ്വര ഗാനമാണിത്. പി.ഭാസ്കരൻ മാഷിൻ്റെ വരികൾക്ക് സംഗീതം നൽകിയത് ശ്രീ.എം.എസ് ബാബുരാജ് ആയിരുന്നു. മലയാളികളുടെ ഈ പ്രിയ ഗാനം ഗാനം ഇതാ നിമക്കുട്ടിയുടെ സുന്ദരമായ ശബ്ദമാധുരിയിൽ എല്ലാവർക്കുമായി സമർപ്പിക്കുന്നു.

Scroll to Top