മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി.. ശ്രീനന്ദ മോളുടെ സുന്ദരമായ ആലാപനത്തിൽ…

കൊച്ചു പ്രതിഭകളുടെ മികവുറ്റ ആലാപനം കൊണ്ട് ശ്രദ്ധേയമായ ഫ്ലവേഴ്സ് ടിവിയുടെ മ്യൂസിക്കൽ റിയാലിറ്റി ഷോ ടോപ് സിംഗർ സീസൺ 2 ൽ മനോഹരമായ ആലാപനത്തിലൂടെ ആസ്വാദകരുടെ ഹൃദയം കീഴടക്കി ഇതാ ഒരു കൊച്ചു പാട്ടുകാരി. മഞ്ഞൾ പ്രസാദവും എന്ന് തുടങ്ങുന്ന മലയാളത്തിലെ അതിമനോഹരമായ ഈ ഗാനം ശ്രീനന്ദയുടെ സ്വരമാധുരിയിൽ ഇതാ നിങ്ങൾക്കായ്..

ഹരിഹരൻ സംവിധാനം ചെയ്ത് വിനീത്, മോനിഷ,തിലകൻ തുടങ്ങിയ പ്രിയതാരങ്ങൾ അഭിനയിച്ച നഖക്ഷതങ്ങൾ എന്ന സിനിമയ്ക്കായി ചിത്ര ചേച്ചി പാടിയ ഗാനമാണിത്. ശ്രീ.ഒ.എൻ.വി കുറുപ്പിൻ്റെ വരികൾക്ക് സംഗീതം നൽകിയത് ശ്രീ.ബോംബെ രവി ആയിരുന്നു. മലയാളികളുടെ ഹൃദയത്തിൽ മായാതെ നിൽക്കുന്ന ഈ സുന്ദര ഗാനം ശ്രീനന്ദക്കുട്ടിയുടെ ആലാപനത്തിൽ ആസ്വദിക്കാം.