കളിപ്പാട്ടമായ് കൺമണി.. ഗോൾഡൻ ക്രൗൺ സ്വന്തമാക്കിയ ശ്രീനന്ദിൻ്റെ ഉഗ്രൻ പെർഫോമൻസ് ഇതാ ആസ്വദിക്കാം

കൊച്ചു പാട്ടുകാരുടെ ആലാപന വിസ്മയത്താൽ ധന്യമായ ടോപ് സിംഗർ വേദിയിൽ കോഴിക്കോട് നിന്നും എത്തിയ കൊച്ചു മിടുക്കൻ ശ്രീനന്ദ് മനോഹരമായ ആലാപനത്തിലൂടെ ഗോൾഡൻ ക്രൗൺ സ്വന്തമാക്കി. കളിപ്പാട്ടമായ് കൺമണി എന്ന് തുടങ്ങുന്ന എവർഗ്രീൻ ഹിറ്റ് ഗാനം എത്ര ഗംഭീരമായാണ് പാട്ടു വേദിയിൽ ഈ മിടുക്കൻ ആലപിച്ചിരിക്കുന്നത്..

വേണു നാഗവള്ളി സംവിധാനം ചെയ്ത് മോഹൻലാൽ, ഉർവശി, തിലകൻ തുടങ്ങിയ താരങ്ങൾ അഭിനയിച്ച കളിപ്പാട്ടം എന്ന മലയാള ചിത്രത്തിനായി ഡോ.കെ.ജെ.യേശുദാസ് പാടിയ മനോഹര ഗാനമാണിത്. മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത ഈ ഗാനമിതാ ശ്രീനന്ദ് മോൻ്റെ മധുരമായ ആലാപനത്തിൽ എല്ലാ പ്രിയ ആസ്വാദകർക്കുമായി സ്നേഹപൂർവ്വം സമർപ്പിക്കുന്നു. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്ത് നിങ്ങളുടെ സുഹൃത്തുക്കളിലേക്കും എത്തിക്കുക.