ആരാധികേ എന്ന മനോഹര ഗാനം ടോപ് സിംഗർ താരം അദിതിക്കുട്ടിയുടെ ശബ്ദത്തിൽ…

ഫ്ലവേഴ്സ് ടിവി ടോപ് സിംഗർ സീസൺ ഒന്നിലൂടെ സംഗീത പ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച കൊച്ചു ഗായിക അദിതിയുടെ ആലാപനത്തിൽ ഇതാ ഒരു മനോഹര ഗാനം ആസ്വദിക്കാം. ആരാധികേ എന്ന് തുടങ്ങുന്ന ഏവരുടെയും പ്രിയ ഗാനം അദിതി മനോഹരമായി ആലപിച്ചിരിക്കുന്നു. ഈ ചെറിയ കവർ വേർഷൻ നിങ്ങൾക്ക് തീർച്ചയായും ഇഷ്ടമാകുമെന്ന് വിശ്വസിക്കുന്നു.

അമ്പിളി എന്ന ചിത്രത്തിന് വേണ്ടി സൂരജ് സന്തോഷും മധുവന്തി നാരായണനും ചേർന്ന് പാടി വളരെ പോപ്പുലറായ ഒരു ഗാനമാണിത്. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് സംഗീതം നൽകിയത് വിഷ്ണു വിജയ് ആയിരുന്നു. പ്രിയ ആസ്വാദകർ നെഞ്ചിലേറ്റിയ ഈ ഗാനത്തിൻ്റെ ഒരു കവർ വേർഷൻ ഇതാ എല്ലാ പ്രിയ കൂട്ടുകാർക്കുമായി സമർപ്പിക്കുന്നു. വീഡിയോ ഇഷ്ടമായാൽ നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക ഒപ്പം ഷെയർ ചെയ്യാനും മറക്കരുത്.