ഗോൾഡൻ ക്രൗൺ ഗ്രേഡ് സ്വന്തമാക്കിയ ബെവൻ എന്ന കൊച്ചു മിടുക്കൻ്റെ ഒരു ഗംഭീര പെർഫോമൻസ്.

പാട്ടു വേദിയിൽ ആലാപന വിസ്മയം തീർത്ത് എ ഗോൾഡൻ ക്രൗൺ ഗ്രേഡ് സ്വന്തമാക്കിയ ബെവൻ എന്ന കൊച്ചു മിടുക്കൻ്റെ കിടിലൻ പെർഫോമൻസ് ഇതാ നിങ്ങൾക്കായി സ്നേഹപൂർവ്വം സമർപ്പിക്കുന്നു. ഇന്നലെ മയങ്ങുമ്പോൾ എന്ന് തുടങ്ങുന്ന ഗാനം ടോപ് സിംഗറിൽ ബെവൻ മനോഹരമായി ആലപിച്ച് ഏവരുടെയും ഹൃദയം കവർന്നു. ഈ മിടുക്കന് എല്ലാവിധ ആശംസകളും നേരുന്നു.

അന്വേഷിച്ചു കണ്ടെത്തിയില്ല എന്ന പഴയകാല മലയാള ചിത്രത്തിന് വേണ്ടി ദാസേട്ടൻ പാടിയ അനശ്വര ഗാനമാണിത്. എന്നും മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്ന ഈ സുന്ദര ഗാനത്തിൻ്റെ വരികൾ എഴുതിയത് പി.ഭാസ്ക്കരൻ മാസ്റ്ററും സംഗീതം നൽകിയത് ശ്രീ.എം.എസ്.ബാബുരാജും ആയിരുന്നു. ബെവൻ എന്ന ഈ കൊച്ചു ഗായകൻ്റെ ആലാപനത്തിൽ ഇതാ ആസ്വദിക്കാം. ഈ പെർഫോമൻസ് നിങ്ങൾക്ക് ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കരുത്.

Scroll to Top