പൂന്തേനരുവി.. വീണ്ടും ഗോൾഡൻ ക്രൗൺ ഗ്രേഡ് സ്വന്തമാക്കി പാട്ടു വേദിയെ വിസ്മയിപ്പിച്ച് ദേവന ശ്രിയ

കൊച്ചു പാട്ടുകാരുടെ അനുപമമായ ആലാപന മാധുരിയാൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട മ്യൂസിക്കൽ റിയാലിറ്റി ഷോ ആയ ടോപ് സിംഗർ സീസൺ 2 ൽ എ ഗോൾഡൻ ക്രൗൺ ഗ്രേഡ് സ്വന്തമാക്കി ഏവരെയും വിസ്മയിപ്പിച്ച് ഇതാ ഒരു കൊച്ചു കലാകാരി. പൂന്തേനരുവി എന്ന അനശ്വര ഗാനം അതിമനോഹരമായാണ് ഈ മിടുക്കി ആലപിച്ചിരിക്കുന്നത്. ആര് കേട്ട് കഴിഞ്ഞാലും ഈ മോളെ ഒന്ന് അഭിനന്ദിക്കാതെ പോകാൻ കഴിയില്ല.

ഓരോ പ്രാവശ്യവും നല്ല ഗാനങ്ങൾ സെലക്ട് ചെയ്ത് ടോപ് സിംഗറിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്ന ദേവന ശ്രിയക്ക് എല്ലാവിധ ആശംസകളും നേരുന്നു. ഒരു പെണ്ണിൻ്റെ കഥ എന്ന ചിത്രത്തിനായി പി.സുശീലാമ്മ ആയിരുന്നു ഈ ഗാനം പാടിയത്. ശ്രീ.വയലാർ രാമവർമ്മ എഴുതിയ വരികൾക്ക് ജി.ദേവരാജൻ മാസ്റ്റർ ആയിരുന്നു സംഗീതം നൽകിയത്. ദേവന മോളുടെ ഈ പെർഫോമൻസ് നിങ്ങൾക്ക് ഇഷ്ടമായാൽ മാക്സിമം ഷെയർ ചെയ്യുക.