“കണ്ണ് നട്ട് കാത്തിരുന്നിട്ടും” എന്ന മനോഹര ഗാനവുമായി ഇതാ ശ്രീഹരിക്കുട്ടൻ ടോപ് സിംഗറിൽ…

ഓരോ മലയാളിയും എന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു അതിമനോഹര ഗാനവുമായാണ് ഇപ്രാവശ്യം ശ്രീഹരിക്കുട്ടൻ ടോപ് സിംഗറിൽ എത്തിയത്. ശ്രീ.വിദ്യാധരൻ മാസ്റ്ററും പി.ജയചന്ദ്രനും ചേർന്ന് പാടിയ കണ്ണ് നട്ട് കാത്തിരുന്നിട്ടും എന്ന് തുടങ്ങുന്ന ഗാനം ശ്രീഹരി മനോഹരമായി പാട്ടു വേദിയിൽ ആലപിച്ചു. ഈ മിടുക്കന് ഒരായിരം അഭിനന്ദനങ്ങൾ..

ടി.വി.ചന്ദ്രൻ്റെ സംവിധാനത്തിൽ ദിലീപ്, ഇന്ദ്രൻസ്, ജ്യോതിർമയി തുടങ്ങിയ താരങ്ങൾ അഭിനയിച്ച കഥാവശേഷൻ എന്ന സിനിമയിലെ ഒരു മനോഹര ഗാനമാണിത്. ശ്രീ.ഗിരീഷ് പുത്തഞ്ചേരി എഴുതിയ വരികൾക്ക് സംഗീതം ഒരുക്കിയത് ശ്രീ.എം.ജയചന്ദ്രൻ ആയിരുന്നു. സംഗീതാസ്വാദകർക്ക് മറക്കാൻ കഴിയാത്ത ഈ സുന്ദര ഗാനം ഇതാ ശ്രീഹരിയുടെ ശബ്ദത്തിൽ ആസ്വദിക്കാം…