ഗോൾഡൻ ക്രൗൺ ഗ്രേഡ് സ്വന്തമാക്കിയ മേഘ്നക്കുട്ടിയുടെ ഒരു കിടിലൻ പെർഫോമൻസ്.. വീഡിയോ

ടോപ് സിംഗർ സീസൺ 2 ൽ കിടിലൻ പെർഫോമൻസിലൂടെ ആസ്വാദക ഹൃദയം കീഴടക്കി മുന്നേറുന്ന കൊച്ചു മിടുക്കിയാണ് മേഘ്ന. കുസൃതി നിറഞ്ഞ സംസാരവും കിടിലൻ ആലാപനവുമായി പാട്ടുവേദിയെ ഓരോ പ്രാവശ്യവും വിസ്മയിപ്പിക്കുന്ന ഈ കൊച്ചു ഗായിക ഇതാ പ്രാവശ്യവും ഒരു മികച്ച പ്രകടനം കാഴ്ച്ചവെച്ചിരിക്കുകയാണ്. “ലല്ലലം ചൊല്ലുന്ന ചെല്ലക്കിളികളെ” എന്ന് തുടങ്ങുന്ന ഗാനം മേഘ്നക്കുട്ടി ഗംഭീരമാക്കി.

മോഹൻലാൽ, ഇന്നസെൻ്റ്, കനക തുടങ്ങിയ പ്രിയ താരങ്ങൾ അഭിനയിച്ച വിയറ്റ്നാം കോളനി എന്ന ചിത്രത്തിലെ ഒരു മനോഹര ഗാനമാണിത്. ബിച്ചു തിരുമല എഴുതിയ വരികൾക്ക് എസ്.ബാലകൃഷ്ണൻ സംഗീതം നൽകി ദാസേട്ടൻ പാടിയ ഈ ഗാനം മേഘ്നക്കുട്ടി ടോപ് സിംഗർ വേദിയിൽ മനോഹരമായി ആലപിച്ചു. എ ഗോൾഡൻ ക്രൗൺ സ്വന്തമാക്കിയ ഈ മിടുക്കിയുടെ പെർഫോമൻസ് ഇതാ നിങ്ങൾക്കായി…