ഞാൻ ഈ രാത്രി ഇതു പോലെ നിനക്ക് അരികിൽ എത്ര സ്വപ്നം കണ്ടിട്ടുണ്ടെന്ന് അറിയോ, അവൻ അത് പറഞ്ഞതും അവൾ….

രചന : രാജി അനിൽ

യമുന വാച്ചിലേക്ക് നോക്കി. സമയം 4. 15. 4. 30 നു ആണ് ട്രെയിൻ. അത് മിസ് ആയാൽ പിന്നെ തിരിച്ചു വീട്ടിലേക്ക് തന്നെ പോരേണ്ടി വരും. അത് ഓർത്തതോടെ അവളുടെ മുഖം മങ്ങി..

ചേട്ടാ കുറച്ചു ടെ സ്പീഡിൽ പോകാമോ അവൾ നേരിയ ഭയത്തോടെ ചോദിച്ചു.. എന്റെ കൊച്ചെ ഇത് വിമാനം ഒന്നും അല്ല.. എന്റെ വീട്ടിലും ഉണ്ട്‌ മോളുടെ പ്രായത്തിലുള്ള മക്കൾ. ഞാൻ തിരിച്ചു ചെല്ലുന്നതും കാത്ത് വാതിൽക്കൽ ഇരിക്കും അവർ.. അയാൾ അത് പറഞ്ഞപ്പോൾ ശബ്ദം ഇടറിയോ

യമുന ഓട്ടോയിലേ മിററിലൂടെ അയാളെ നോക്കി എന്ത് കൊണ്ടോ അവൾക്ക് അപ്പോൾ തന്റെ അച്ഛനെ ഓർമ്മ വന്നു…

അമ്മ മരിച്ചതിൽ പിന്നെ അച്ഛൻ ജീവിച്ചത് ഞങ്ങൾ മൂന്ന് പെൺകുട്ടികൾക്ക് വേണ്ടി ആയിരുന്നു..

ഒരുപാട് കഷ്ട്ടപ്പെട്ടിരുന്നു അച്ഛൻ.. താൻ വലുത് ആയപ്പോൾ ആണ് അച്ഛന്റെ കുറച്ചു ഭാരം കുറഞ്ഞത്. എങ്കിലും അച്ഛൻ ആരോടും ഒരു പരാതി പോലും പറഞ്ഞിരുന്നില്ല..

അന്ന് താൻ ഡിഗ്രിക്ക് പഠിക്കുന്നു. പതിവ് പോലെ രാവിലെ ക്‌ളാസിൽ പോകാൻ വേണ്ടി ഒരുങ്ങുകയായിരുന്നു തങ്ങൾ മൂന്നു പേരും.

( തനിക്ക് ഇളയത് സിന്ധു. അവൾ പത്തിലും അതിന് ഇളയവൾ കാവേരി ഒൻമ്പതിലും ആണ് അന്ന് പഠിക്കുന്നത് )

***********************

കണ്ണാടി നോക്കി കറുത്ത ഒരു കുഞ്ഞു പൊട്ട് നെറ്റിയിൽ ഒട്ടിക്കുന്നതിനിടയിൽ ആണ് അച്ഛന്റെ ശബ്ദം യമുന കേട്ടത്. യമു യമു മോളെ…

അച്ഛന്റെ ശബ്ദത്തിന് എന്തോ വയ്യായ്ക തോന്നിയ യമുന ഓടി വരാന്തയിലേക്ക് ചെന്നു.

അവിടെ നെഞ്ചിൽ കൈ പൊത്തി നിൽക്കുകയായിരുന്നു അച്ഛൻ..

എന്താ എന്ത് പറ്റി അച്ഛാ അവൾ കരച്ചിലോടെ ഓടി ചെന്ന് അച്ഛനെ താങ്ങി പിടിച്ചതും അയാൾ നെഞ്ച് തിരുമ്മിക്കൊണ്ട് നിലത്തേക്ക് കുഴഞ്ഞു വീണു.. നിലത്തു വീണ അച്ഛനെ തന്റെ മടിയിലേക്ക് കിടത്തിയിട്ട് യമുന അനിയത്തിയെ വിളിച്ചു. മോളെ സിന്ധു ഓടി വാ അച്ഛന് വയ്യ. ഓടി വന്ന സിന്ധുവും കാവേരിയും അലറി കരയാൻ തുടങ്ങി. മോളെ വേഗം പോയി അപ്പുറത്തേ സുരേഷ് ചേട്ടന്റെ ഓട്ടോ വിളിച്ചിട്ട് വാ. അവൾ കരച്ചിലോടെ പുറത്തേക്ക് ഓടി..

അതിനിടയിൽ കാവേരി കൊണ്ട് വന്ന വെള്ളം ഒരിറക്ക് അച്ഛൻ കുടിച്ചു.. പിന്നെ യമുനയെ നോക്കി അവ്യക്തമായി എന്തോ പറയാൻ ആഞ്ഞു.. എന്താ അച്ഛ യമു അച്ഛന്റെ മുഖത്തേക്ക് മുഖം അടുപ്പിച്ചു പിള്ളേരെ മോളു വേണം നോക്കാൻ. അച്ഛന്റെ യമു ന് അച്ഛൻ ഉണ്ടാകും എന്നും കൂടെ…

പറഞ്ഞതും ഒരു പിടച്ചിലോടെ അച്ഛൻ പോയി. എങ്കിലും ആ കണ്ണുകൾ തനിക്ക് നേരെ തുറന്നു തന്നെ ഇരുന്നു.. പ്രതിക്ഷയോടെ…..

പഠിക്കാൻ പോകാൻ പിന്നെ പറ്റിയില്ല. ഇതിനിടയിൽ ഈശ്വരാനുഗ്രഹം കൊണ്ടാവണം എപ്പോഴോ എഴുതിയിരുന്ന പി എസ് സി റിസൾട്ടിൽ തന്റെ പേരും ഉണ്ടായിരുന്നു. അങ്ങനെ പഞ്ചായത്തിൽ ക്ലാർക്ക് പോസ്റ്റ്‌ ലെക്ക് സെലക്ഷൻ കിട്ടി.. അവിടന്ന് അങ്ങോട്ട്‌ ഒരു ഓട്ടം ആയിരുന്നു..

അനിയത്തിമാരെ പഠിപ്പിച്ചു. രണ്ട് പേർക്കും കല്ല്യാണം ആലോചിക്കുന്നതിനിടയിൽ ആണ് അവർ രണ്ട് പേർക്കും പ്രണയം ഉണ്ടെന്ന് പറഞ്ഞത്.

പിന്നെ അവരുടെ ഇഷ്ട്ടത്തിന് അവർ പറഞ്ഞ സ്ത്രീധനം കൊടുത്തു ആ വിവാഹം നടത്തി കഴിഞ്ഞപ്പോഴേക്കും താൻ വലിയ കടക്കാരി ആയി..

പിന്നെ അവരുടെ പ്രസവം നൂല് കെട്ടു എല്ലാം കൊണ്ട് താൻ ഭയങ്കര തിരക്ക് ആയി പോയി

ഇതിനിടയിൽ തന്റെ വളർച്ച ആരും കാണാതിരുന്നത് ആണോ അതോ കണ്ടില്ലന്ന് നടിച്ചതു ആണോ അറിയില്ല..താൻ ഇന്നും അവരുടെ ആവശ്യങ്ങൾ നിറവേറ്റികൊടുക്കുന്നു ഒരു യന്ത്രം പോലെ ആയി.

ഒരിക്കലും തനിക്ക് അതിൽ സങ്കടം തോന്നിയിട്ടില്ല..

ആഘോഷങ്ങളിൽ ഒരുമിക്കാൻ എല്ലാവരും വരുമ്പോൾ എന്തൊരു സന്തോഷം ആയിരുന്നു.

താനെന്നും വെച്ചു വിളമ്പി നടക്കും.ആഹാരം കഴിക്കുന്നതിനിടയിൽ തന്നോട് എന്തെങ്കിലും ചോദിച്ചാൽ ആയി..

ആയിടക്ക് ആണ് എറ്റവും ഇളയ അനിയത്തി അമ്മായി അമ്മയും ആയി വഴക്കിട്ടു വീട്ടിലേക്ക് പോന്നത്.

താൻ ഒന്നും പറഞ്ഞില്ല പറഞ്ഞാൽ അവൾക്ക് ഇഷ്ട്ടാവില്ല എന്നത് ആണ് സത്യം..

ഒരു ഞായറാഴ്ച അവൾ തന്നോട് വന്നു പറഞ്ഞു.

ചേച്ചി ഇന്ന് ചേച്ചിയെ പെണ്ണ് കാണാൻ ഒരു കൂട്ടര് വരുന്നുണ്ട്. തൃശൂർ ആണ്. ഞാൻ അത്ഭുതത്തിൽ അവളെ നോക്കി. എന്താ കല്ല്യാണം ഒന്നും വേണ്ടേ അവൾ ചിരിയോടെ ചോദിച്ചു.

ഞങ്ങളെ നോക്കി ചേച്ചി ജീവിക്കാൻ മറന്നു പോയി ലേ ദീപു

( അവളുടെ ഭർത്താവിന്റെ പേര് ആണ് ദീപു ന്ന്)

ഇന്നലെ പറഞ്ഞപ്പോൾ എനിക്ക് വിഷമം ആയി.

ദീപു ന്റെ സുഹൃത്ത് ആണ് ആലോചന കൊണ്ട് വരുന്നത്…

അങ്ങനെ മൂന്ന് മണിയോടെ അവർ എത്തി എന്നെ കണ്ടതും കൂടെ വന്ന സ്ത്രീയുടെ മുഖം മാറി. പെണ്ണ് കറുത്തത് ആയിരുന്നോ. അത് നീ പറഞ്ഞില്ലല്ലോ അവർ ദീപുവിനെ നോക്കി പിന്നെ ചെക്കനോട് ആയി പറഞ്ഞു എഴുന്നേറ്റോ. ഒന്നാമത് പ്രായം പിന്നെ നിറവും ഇല്ല. നീ വാ അവർ പിറുപിറുത്തുകൊണ്ട് ചെക്കന്റെ കൈ പിടിച്ചു കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി..

ദീപു എന്നെ ദയനീയമായി നോക്കി.

കാവേരി ആവട്ടെ വെറുപ്പോടെയും..

അന്ന് മുറിയിൽ തനിച്ചിരിക്കുമ്പോൾ അവൾ വന്നു പറഞ്ഞു. ചേച്ചി ഈ വീട് ഭാഗം വെക്കണം

എനിക്ക് ഇനി അവിടത്തെ അമ്മയുടെ കൂടെ വയ്യ.

ഇത് എന്റെ പേരിൽ എഴുതി താ സിന്ധുവേച്ചിക്ക് ഉള്ള വീതത്തിന്റെ ക്യാഷ് ആയിട്ട് മതി ന്ന് ചേച്ചി പറഞ്ഞു. ചേച്ചി ടെ വീതം എനിക്ക് താ ചേച്ചിക്ക് ഇനി ആലോചനയൊന്നും നടക്കില്ല. ഞാൻ നോക്കിക്കോളാം..

താൻ എത്ര നേരം മരവിച്ചിരുന്നു ന്ന് അറിയില്ല..

പെട്ടന്ന് കാതിൽ അച്ഛന്റെ സ്വരം …. കൊടുത്തേക്ക് യമു മോൾക്ക് അച്ഛനില്ലേ.. കണ്ണ് തുറക്കുമ്പോൾ മുറിയിൽ അച്ഛന്റെ പശ മുക്കിയ ഷർട്ട്‌ ന്റെ മണം മാത്രം തങ്ങി നിന്നിരുന്നു..

പിന്നെ എല്ലാം അവർ പറഞ്ഞ രീതിയിൽ ചെയ്തു കൊടുത്തു.

ഇതിനിടയിൽ ട്രാൻസ്ഫർ മേടിച്ചിരുന്നു

തൃശൂർക്ക് ആയിരുന്നു..

പിന്നിട് താൻ ഒരു അതിഥി മാത്രം ആയിരുന്നു. ആവശ്യങ്ങൾക്ക് ക്യാഷ് ചോദിച്ചു മേടിക്കാൻ മാത്രം അവൾ മറന്നില്ല.. ഇന്നും ഒരു പെണ്ണ് കാണൽ പറഞ്ഞു വിളിച്ചു വരുത്തിയത് ആണ്. എന്നിട്ട് പതിവ് പോലെ തന്നെ അയാൾക്ക്‌ തന്നെ ഇഷ്ട്ടായില്ല. അതിന്റ പേരിൽ അവൾ തന്നെ കുറ്റപ്പെടുത്തുക കൂടി ചെയ്തപ്പോൾ പിന്നെ നിൽക്കാൻ തോന്നിയില്ല….

*******************

മോളെ ഇറങ്ങുന്നില്ലേ.. അവൾ ഞെട്ടലോടെ നോക്കി സ്റ്റേഷൻ എത്തിയിരിക്കുന്നു. ട്രെയിൻ പോകാൻ വേണ്ടി ഉള്ള അനൗൺസ്മെന്റ് കേൾക്കുന്നുണ്ട് യമുന പേഴ്സിൽ നിന്നും ധൃതിയിൽ പൈസ എടുത്തുപ്പോൾ 500ന്റെ നോട്ട് ആണ് കിട്ടിയത്. അവൾ ഒരു നിമിഷം അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു പിന്നെ ക്യാഷ് കൊടുത്തിട്ട് സ്റ്റേഷനിലേക്ക് ഓടി… മോളെ ബാക്കി വേണ്ടേ.ഓട്ടത്തിനിടയിൽ യമുന വിളിച്ചു പറഞ്ഞു .

വേണ്ട അത് എടുത്തോളു..

ട്രെയിൻ നീങ്ങി തുടങ്ങിയിരുന്നു. ഓടി കേറിയത് ആവട്ടെ ഏസി കംപാർട്ട്മെന്റിലും അടുത്ത സ്റ്റേഷനിൽ എത്തുമ്പോൾ ഇറങ്ങി കയറാം അത് വരെ ഇവിടെ നിൽക്കാം റ്റി റ്റി ആർ വരാതിരുന്നാൽ മതിയായിരുന്നു ന്ന് ഉള്ളിൽ പ്രാർത്ഥിച്ചു കൊണ്ട് അവൾ അവിടിരുന്നവരെ അലക്ഷ്യമായി നോക്കി..

അതിൽ പത്രം വായിച്ചു കൊണ്ടിരുന്ന ആൾ തന്നെ സൂക്ഷിച്ചു നോക്കുന്നത് കണ്ട യമുനാ പെട്ടന്ന് മുഖം തിരിച്ചു പിന്നെ ഞെട്ടലോടെ ഒന്നുടെ നോക്കി..

യമു താൻ അറിയുവോ ആഹ്ലാദത്തോടെ ഉള്ള ആ ചോദ്യം ”ഹർഷൻ…””

അവൾ അത്ഭുതത്തോടെ വിളിച്ചു.. വാ ഇവിടിരിക്കു..ഞാൻ നമ്മുടെ സുഹൃത്ത്ക്കളോടൊക്കെ തന്നെക്കുറിച്ച് ചോദിക്കാറുണ്ടായിരുന്നു.. ആരും തന്നെ കണ്ടിട്ടില്ല.. ഒറ്റ ശ്വാസത്തിൽ ഒരുപാട് വിശേഷങ്ങൾ പറയുവാണ് ഹർഷൻ..

ഹർഷൻ ” തന്റെ ക്‌ളാസ്മേറ്റ് ആയിരുന്നു..

നല്ലൊരു സാഹിത്യകാരൻ കൂടി ആയിരുന്നു.

കോളേജിലെ പെൺകുട്ടികളുടെ ആരാധന കഥാപാത്രം ആയിരുന്നു അയാൾ.. അയാളോട് മിണ്ടാൻ അവർ പരസ്പരം മത്സരിക്കാറുണ്ട്..

പക്ഷേ എന്ത് എഴുതിയാലും അയാൾ ആദ്യം കാണിച്ചിരുന്നത് തന്നെ ആയിരുന്നു… എന്ത് കൊണ്ട് ആണ് ന്ന് ചോദിച്ചാൽ ഇന്നും അറിയാറില്ല.

ചിലപ്പോൾ ഒക്കെ ആ നോട്ടത്തിൽ എന്തൊക്കെയോ തന്നോട് പറയാനുള്ളത് പോലെ തോന്നും ആയിരുന്നു.. ഒരിക്കൽ താൻ സെറ്റ് സാരി ഉടുത്തു വന്നപ്പോൾ ആശ്ചര്യത്തോടെ പറഞ്ഞു.

എന്റെ സങ്കല്പത്തിലെ പെൺകുട്ടി. ഇരു നിറം വിടർന്ന മിഴികൾ നെറ്റിയിൽ കുങ്കുമവും എന്തൊരു ഐശ്വര്യമാണ് യമു തന്നെ ഇപ്പോൾ കാണാൻ.. താൻ ചിരിയോടെ മൂളി…

പിന്നീട് ഒരിക്കൽ തന്നോട് സീരിയസ് ആയി എന്തോ പറയാൻ ഉണ്ട്‌ ന്ന് പറഞ്ഞപ്പോൾ തന്റെ ഉള്ളു പിടക്കാൻ തുടങ്ങിയിരുന്നു…

പിറ്റേ ദിവസം പുലർച്ചെ എഴുന്നേറ്റപ്പോൾ പോലും തനിക്ക് പെട്ടന്ന് കോളേജിൽ എത്താൻ കൊതി ആയിരുന്നു. എന്തുകൊണ്ടോ ഹർഷനെ താൻ ഇഷ്ട്ടപ്പെട്ടു തുടങ്ങിയിരുന്നു..

അന്ന് പോരാൻ ഒരുങ്ങുന്നതിനിടയിൽ ആണ് അച്ഛൻ മരിച്ചത്…

അന്ന് ഹൃദയത്തിൽ തന്റെ സ്വപ്‌നങ്ങളും മോഹങ്ങളും വെച്ചു താഴിട്ട് പൂട്ടുമ്പോൾ യമുന എന്ന തന്റെ മനസ്സും കല്ലായി പോയിരുന്നു… തന്നെ കാണാൻ വന്ന കൂട്ടുകാർ ഇനി പഠിക്കാൻ വരില്ലേ ന്ന് ചോദിച്ചപ്പോൾ പ്രതിക്ഷയോടെ നോക്കുന്ന ഹർഷന്റെ നോട്ടത്തെ അവഗണിച്ചു കൊണ്ട് താൻ പറഞ്ഞു..

ഇല്ല എന്റെ അച്ഛന് കൊടുത്ത വാക്ക് എനിക്ക് പാലിക്കണം അതിനിടയിൽ ഇനി എന്റെ പഠിത്തം അത് നടക്കില്ല.. യമു ഒന്നുടെ ആലോചിച്ചിട്ട് പോരേ ഹർഷൻ വിഷമത്തോടെ ചോദിച്ചു..

ഇല്ല ആലോചിക്കാൻ ഒന്നുമില്ല.

പറഞ്ഞതും താൻ അകത്തേക്ക് കയറി പോന്നു…

ജനലിലൂടെ നോക്കുമ്പോൾ അവർ നടന്നു നീങ്ങുന്നതു കാണാമായിരുന്നു. ഇടക്ക് പുറകിലേക്ക് തിരിഞ്ഞു നോക്കുന്ന ഹർഷനെ കണ്ടു തന്റെ നെഞ്ച് പൊടിയുന്നുണ്ടായിരുന്നു.

പിന്നീട് ഹർഷനെ കാണുന്നത് ടീവി യിലും പത്രത്തിലും ഒക്കെ ആണ്. ലോകം മുഴുവൻ അറിയപ്പെടുന്ന സാഹത്യകാരൻ ആണ് അയാൾ ഇന്ന്. ഇന്റർവ്യൂ ഒക്കെ ഒരുപാട് ചാനലിൽ കണ്ടിട്ടുണ്ട്. പക്ഷേ ഒരിടത്തും ഫാമിലിയെ കുറിച്ച് പറഞ്ഞു കേട്ടിട്ടില്ല..ഹലോ യമു താൻ എന്താ മിണ്ടാതെ നിൽക്കുന്നത്. അവൾ ചമ്മലോടെ ചിരിച്ചു.. അത് പിന്നെ അവൾ വിറയലോടെ വാക്കുകൾക്ക് ആയി പരതി..

ഞാൻ എന്താ പറയാ..

ഒന്നും പറയണ്ട എനിക്ക് അറിയാം. ഞാൻ തന്നെ കുറിച്ച് തിരക്കുന്നുണ്ടായിരുന്നു.. അവൾ ഞെട്ടലോടെ നോക്കി.. അവൾ അത് മറയ്ക്കാൻ എന്നവണ്ണം ചോദിച്ചു. ഹർഷന്റെ ഫാമിലിയൊക്കെ ..

അയാൾ പുറത്തേക്ക് ഒന്ന് നോക്കി പിന്നെ പറഞ്ഞു ഫാമിലി ” അയാൾ പറയുന്നത് കേൾക്കാൻ കാത് കൂർപ്പിച്ചു നെഞ്ച് ഇടിച്ചിരിക്കുന്ന യമുനയെ നോക്കി കുസൃതിയോടെ അയാൾ പറഞ്ഞു..

ഫാമിലി അത് യമു സമ്മതിച്ചാൽ നമുക്ക് ഓക്കേയാക്കാം..

കണ്ണുകൾ മിഴിച്ചു നോക്കിയിരിക്കുന്ന യമുന ആദ്യം ആയി മുഖം പൊത്തിപിടിച്ചു പൊട്ടിക്കരഞ്ഞു… യമു എന്തായിതു അയാൾ മുഖം പൊതിഞ്ഞു പിടിച്ചകൈ ബലം ആയി പിടിച്ചു മാറ്റിയതും അവൾ എങ്ങലോടെ അയാളെ ചുറ്റി പിടിച്ചു.. ഹർഷൻ സ്നേഹത്തോടെ അവളുടെ മുടിയിഴകളിൽ തലോടിക്കൊണ്ടിരുന്നു….

********************

യമു മോളെ..ഇനി അച്ഛന് തിരിച്ചു പോകാലോ

എന്റെ മോൾ ആയിരുന്നു അച്ഛന്റെ വേദന.

ഇപ്പോളാണ് അച്ഛന് സന്തോഷം ആയത്. എന്റെ കുഞ്ഞ് അർഹതയുള്ള കൈകളിൽ തന്നെ ആണ് എത്തിയിരിക്കുന്നത്… അച്ഛന്റെ ശബ്ദവും , പശ മുക്കിയ ഷർട്ട് ന്റെ മണവും തനിക്ക് ചുറ്റും നിറഞ്ഞപ്പോൾ അവൾ ഞെട്ടലോടെ കണ്ണ് തുറന്നു

പിന്നെ ഹർഷനെ നോക്കി..

പിന്നെ ചുറ്റുപാടും മിഴിച്ചു നോക്കി..

കഴിഞ്ഞോ ഉറക്കം ഇനിയിപ്പോൾ രാത്രി ഉറങ്ങണ്ടല്ലോ കുസൃതിയോടെ ഹർഷൻ അത് പറഞ്ഞപ്പോൾ യമുന നാണത്തോടെ ചിരിച്ചു കൊണ്ട് മിഴികൾ പൂട്ടി….

വണ്ടി തറവാട്ട് മുറ്റത്ത് എത്തിയിരുന്നു..

തുളസിത്തറയും പിന്നെ നാലുകെട്ടുപുതുക്കി പണിത വീട് വളരെയേറെ മനോഹരം ആയി തോന്നി…

ഹലോ കണ്ടു കഴിഞ്ഞെങ്കിൽ അകത്തേക്ക് കയറാം

അപ്പച്ചി വെച്ചു നീട്ടിയ നിലവിളക്ക് മേടിച്ചു വലത് കാൽ വെച്ചു കയറുമ്പോൾ എന്ത് കൊണ്ടോ അവൾക്ക് സങ്കടം വന്നു…

രാത്രി കുളി കഴിഞ്ഞ യമുന ബാൽക്കണിയിൽ പോയി നിന്നു..ഇവിടെ നിന്നും നോക്കിയാൽ നോക്കെത്താദൂരത്തോളം പാടം ആണ്.. എന്തൊരു കാറ്റ് ആണ്.. താഴെ തൊടിയിൽ മുല്ല മൊട്ടുകൾ വിരിയാൻ തുടങ്ങിയിരിക്കുന്നു.. അതിന്റ നറുമണം ആസ്വദിച്ച് കൊണ്ട് നിൽക്കവേ പുറകിൽ നിന്നും യമു എന്ന വിളിയോടെ എത്തിയ ഹർഷനെ അവൾ തിരിഞ്ഞു നോക്കി.. ബോറടിച്ചോ തനിക്ക്. ഇല്ല പ്രണയത്തോടെ ഉള്ള അവന്റെ നോട്ടത്തെ നേരിടാനാവാതെ അവൾ താഴെ തൊടിയിലേക്ക് വിരൽ ചൂണ്ടി ദേ മുല്ല വിരിഞ്ഞതു കണ്ടോ എന്തൊരു ഭംഗി… അവൻ കുസൃതിയോടെ അവളുടെ മുഖത്തേക്ക് നോക്കി.. പിന്നെ പുറകിലൂടെ ചെന്ന് അവളുടെ വയറിൽ ചുറ്റിപിടിച്ചു കൊണ്ട് കാതിൽ മന്ത്രിച്ചു…

ഞാൻ ഈ രാത്രി ഇതു പോലെ നിനക്ക് അരികിൽ എത്ര സ്വപ്നം കണ്ടിട്ടുണ്ട് ന്ന് അറിയോ.. അവൾ വിതുമ്പലോടെ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി..തന്റെ ജീവിതഭാരം മുഴുവനും ആ നെഞ്ചിൽ അമർത്തി നിൽക്കുമ്പോൾ..

ഹർഷൻ അവളെ ഇറുകെ പുണർന്നു കൊണ്ട് അകത്തേക്ക് നടന്നു അവർക്ക് പിന്നിലായി തൊടിയിലെ മുല്ലപ്പൂമണം അടർത്തിക്കൊണ്ട് വന്നൊരു ചെറുകാറ്റപ്പോൾ ജാലകപ്പഴുതിലൂടെ അകത്തേക്ക് കടന്ന് ചെന്ന് അവർക്ക് ചുറ്റും മുല്ലപ്പൂവിന്റെ പരിമളം പരത്തി നിന്നു….

ലൈക്ക് കമന്റ്‌ ചെയ്യണേ

ശുഭം………

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : രാജി അനിൽ