പൊയ്കയിൽ കുളിർ പൊയ്കയിൽ.. രാജേഷ് ചേർത്തലയുടെ സുന്ദരമായ വേണുനാദത്തിൽ

മനം കവരുന്ന പുല്ലാങ്കുഴൽ നാദത്തിലൂടെ സംഗീതാസ്വാദകരെ അദ്ഭുതപ്പെടുത്തിയ ഒരു അനുഗ്രഹീത കലാകാരനാണ് ശ്രീ.രാജേഷ് ചേർത്തല. അദ്ദേഹത്തിൻ്റെ ഓരോ പ്രകടനവും നമ്മളെ വിസ്മയിപ്പിക്കുന്നു. ഇത്രയും അനായാസമായി ഓടക്കുഴലിൽ ഗാനങ്ങൾ വായിക്കാൻ കഴിയുക എന്നത് അപൂർവ്വം ചില പ്രതിഭകൾക്ക് ലഭിക്കുന്ന കഴിവാണ്.

രാജശില്പി എന്ന സിനിമയിൽ ദാസേട്ടൻ പാടിയ പൊയ്കയിൽ കുളിർ പൊയ്കയിൽ എന്ന് തുടങ്ങുന്ന ഗാനം രാജേഷ് ചേർത്തല തൻ്റെ പുല്ലാങ്കുഴൽ നാദത്താൽ ഗംഭീരമാക്കി. ഈ സംഗീത വിസ്മയം കേൾക്കുമ്പോൾ നമ്മൾ മറ്റൊരു ലോകത്തേക്ക് എത്തിയത് പോലെ അനുഭവപ്പെടും. സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ട ഈ വീഡിയോ എല്ലാ പ്രിയപ്പെട്ടവർക്കുമായി സ്നേഹത്തോടെ സമർപ്പിക്കുന്നു.

Scroll to Top