ആടി വാ കാറ്റേ.. ആഹാ എത്ര മനോഹരം.. ലല്ലു ടീച്ചറുടെ സുന്ദരമായ സ്വരമാധുരിയിൽ കേട്ട് നോക്കൂ

പുഞ്ചിരി തൂകുന്ന മുഖവും മനോഹരമായ ആലാപന ശൈലിയും ശബ്ദമാധുര്യവും കൊണ്ട് അനുഗൃഹീതയായ ഒരു ഗായികയാണ് ലല്ലു ടീച്ചർ. നമ്മൾ എന്നും കേൾക്കാൻ കൊതിക്കുന്ന പഴയകാല നിത്യഹരിത ഗാനങ്ങൾ പലതും ലല്ലു ടീച്ചർ പാടുകയും അതെല്ലാം സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയും ചെയ്തിട്ടുണ്ട്. ലല്ലു ടീച്ചറുടെ സ്വരമാധുരി എത്ര മനോഹരമാണ്.

കൂടെവിടെ എന്ന ചിത്രത്തിനായി ഗാനകോകിലം ജാനകിയമ്മ പാടിയ ആടി വാ കാറ്റേ എന്ന ഗാനമിതാ ലല്ലു ടീച്ചറുടെ ശബ്ദത്തിൽ ആസ്വദിക്കാം. രണ്ട് വർഷങ്ങൾക്ക് മുമ്പ് നവമാധ്യമങ്ങളിൽ വൈറലായി മാറിയ ഈ വീഡിയോ ഒരിക്കൽ കൂടി കേൾക്കാം. ഇതുപോലെയുള്ള മികച്ച പ്രതിഭകൾ ഇനിയും ഉയർന്ന് വരട്ടെ. അവരെ നമ്മൾ എന്നും പ്രോത്സാഹിപ്പിക്കണം.

Scroll to Top