ആദ്യരാത്രിയിൽ ബെഡ്റൂമിൽ പാലുമായി വന്ന അവളെ ഞാൻ ഒന്ന് നോക്കി…

രചന : മനു മാധവ്

സോൾമേറ്റ്സ്

❤❤❤❤❤❤❤❤

“അമ്മ നില വിളക്ക് എടുത്ത് അവളുടെ കൈയിൽ കൊടുത്തു ഞങ്ങളെ സ്വീകരിച്ചു അകത്തേക്ക് കയറ്റുമ്പോളാണ് അവളുടെ കാല് അറിയാതെ എന്റെ മുണ്ടിൽ ചവിട്ടിയത്.

” പെട്ടന്നായിരുന്നു അത്‌ സംഭവിച്ചത്!. എന്റെ മുണ്ട് ഉരിഞ്ഞു താഴേക്ക് നിലംപതിച്ചു.

“കണ്ട് നിന്നവരെല്ലാം അവിടെ ചിരി പാസാക്കിയിരുന്നു . കൂടെ ചിരിക്കാൻ എന്റെ പ്രിയതമയും.

അവൾക്കു കൂട്ടായി ഞങ്ങളെ സ്വീകരിച്ച എന്റെ അമ്മയും അ കുട്ടത്തിൽ ചിരിയുടെ മേളം മുഴക്കി.

“ഒരു ചമ്മലോടെ അകത്തേക്ക് കയറിയ ഞാൻ അവളുടെ മുഖത്തേക്ക് നോക്കാൻ പോലും എനിക്ക് മടിയായിരുന്നു .

“ഞങ്ങളെ രണ്ട് പേരെയും കസേരയിൽ വിളിച്ചിരുത്തി അമ്മ മധുരം നൽകുമ്പോഴും അവളുടെ മുഖത്തെ ആ ചിരി അപ്പോഴും മാഞ്ഞിരുന്നില്ല .

“ആദ്യരാത്രിയിൽ ബെഡ്റൂമിൽ പാലുമായി വന്ന അവളെ ഞാൻ ഒന്ന് നോക്കി.

“പെട്ടന്നു ഞാൻ അവളുടെ കൈയിൽ ഇരുന്ന പാല് ഗ്ലാസ് മേടിച്ച് ഞാൻ അതിലെ പാല് മുഴുവൻ കുടിച്ചു. എന്റെ ടെൻഷൻ മനസ്സിലാക്കിയവൾ എന്നോട് പറഞ്ഞു.

” ഏട്ടാ….ഏട്ടൻ കുടിച്ച പാലിന്റെ പാതി എനിക്ക് കൂടി തരണം.. അത്‌ ആണ് ചടങ്ങ്

ഏട്ടൻ മുഴുവൻ കുടിച്ചില്ലേ?.

“അവൾക്ക് മുന്നിൽ ഒരു കൊച്ച് കുട്ടിയെപ്പോലെ അങ്ങനെ പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ എനിക്ക് ഇരിക്കേണ്ടി വന്നു.

“ആദ്യ രാത്രിയിൽ എനിക്ക് അവളോട്‌ ഒന്നും മിണ്ടാൻ പോലും മനസ്സ് കൂട്ടാക്കിയില്ല.

” കല്യാണം കഴിഞ്ഞ് വീട്ടിൽ വന്നപ്പോൾ ഉണ്ടായ സംഭവം എന്റെ മനസ്സിൽ വേട്ടയാടിരുന്നു. പിറ്റേന്ന് രാവിലെ ഞാൻ ഉറക്കം ഉണരുന്നതിനു മുൻപ് തന്നെ അവൾ ഉണർന്നു കുളി കഴിഞ്ഞ് അടുക്കളയിൽ പോയി ചായയുമായി എനിക്ക് മുൻപിൽ വരുമ്പോൾ തലേ ദിവസം നടന്ന സംഭവം ഞാൻ ഓർത്തു.

” ഏട്ടാ! ചായ കുടിക്ക് എന്ന് അവൾ പറഞ്ഞപ്പോൾ ആണ് എന്റെ മുഖം അവക്കു മുന്നിൽ ഞാൻ മുഖം ഉയർത്തിയത്.

” ദിവസങ്ങൾ കഴിഞ്ഞു ഞങ്ങൾ വിരുന്നിന് പോയി തുടങ്ങി.

“ഒരു ദിവസം ഞങ്ങളെ അവളുടെ അമ്മാവന്റെ വീട്ടിലേക്ക് വിരുന്ന് ക്ഷണിച്ചു .

“പിറ്റേന്ന് രാവിലെ തന്നെ ഞങ്ങൾ അമ്മാവന്റെ വീട്ടിലേക്ക് പോയി . അമ്മാവൻ ആണെങ്കിൽ എപ്പോഴും ഫുൾ ടൈം തണ്ണി. മോനെ, കുട്ടാ എന്ന് വിളിച്ചു എന്നെയും എന്റെ പ്രിയതമേയും അമ്മാവൻ സ്നേഹത്തോടെ വരവേറ്റു.

“കുറച്ച് സമയം കഴിഞ്ഞപ്പോൾ എന്റെ പ്രിയതമ അടുക്കളയിൽ പോയി അമ്മായിയോട് കുശലം പറഞ്ഞു ഇരിക്കുമ്പോൾ അമ്മാവൻ എന്നെ ആരും കാണാതെ ഒതുക്കത്തിൽ വിളിച്ചിട്ട് പറഞ്ഞു.

” ഞാൻ അവടെ ഗ്ലാസിൽ മദ്യം ഒഴിച്ച് വച്ചിട്ടുണ്ട് നീ പോയി അടിക്കു എന്നോട് പറഞ്ഞു. എന്റെ പ്രിയതമക്ക് ഇഷ്ട്ടം ആയില്ലെങ്കിലോ എന്ന് കരുതി ഞാൻ പറഞ്ഞു എനിക്ക് വേണ്ടാ.

” അമ്മാവന്റെ നിർബന്ധം കാരണം മനസില്ല മനസോടെ ഞാൻ അത്‌ പോയി സേവിച്ചു

“ഒന്ന് അടിച്ചപ്പോൾ തോന്നി പിന്നെയും അടിക്കണം എന്ന്. അങ്ങനെ മദ്യം കഴിക്കാൻ ഉള്ള അവസരം ഞങ്ങളെ തേടി എത്തി. അവസാനം ആ കുപ്പി കാലി ആകേണ്ടി വന്ന അവസ്ഥ ഉണ്ടായി.

“അവളുടെ മുമ്പിൽ വീണ്ടും പോകാൻ എനിക്ക് മടിയായി. എങ്ങനെയോ അവൾ അത്‌ അറിഞ്ഞു.

എന്നോട് ഒന്നും അപ്പോൾ അവിടെ വച്ച് മിണ്ടിയില്ല.

” ചോറ് ഉണ്ണാൻ ഞങ്ങളെ ഡൈനിങ് ടേബിളിൽ വിളിച്ചിരുത്തുമ്പോൾ എന്റെ മുണ്ട് ഉരിഞ്ഞു പോകേണ്ട അവസ്ഥ അവൾക്ക് മുൻപിൽ വീണ്ടും എനിക്ക് ഉണ്ടായി.ആകെ നാണം കെട്ടുപോയി.

” വിരുന്നും കഴിഞ്ഞ് വീട്ടിൽ എത്തിയ എന്നോട് അവൾ ചോദിച്ചു. എന്താ മനുഷ്യ എന്നെ മനപ്പൂർവ്വം നാണം കെടുത്താൻ ആണോ നിങ്ങൾ ഈ മുണ്ട് ഉടുക്കുന്നത്.

“അന്ന് അവൾ അങ്ങനെ പറഞ്ഞതിൽ പിന്നെ ഞാൻ മുണ്ട് ഉടുത്തിട്ടില്ല.

“മാസങ്ങൾ കഴിഞ്ഞപ്പോൾ ഒരു സന്തോഷ വാർത്ത എന്റെ കാതുകളിൽ എത്തി.ഞാൻ ഒരു അച്ഛൻ ആകാൻ പോകുന്ന വാർത്ത അവൾ ആദ്യം വിളിച്ചു എന്നെ അറിയിക്കുമ്പോൾ ഒരു നിമിഷം ഞാൻ മതി മറന്നു നിന്ന് പോയി .

” അ വാർത്ത കേട്ടപ്പോൾ പിന്നെ ഹാഫ് ഡേ ലീവ് എഴുതി കൊടുത്തു ഞാൻ എന്റെ പ്രിയതമയുടേ അടുത്തേക്ക് ഓടി ചെന്നു.

“വീട്ടിൽ എത്തിയ ഞാൻ അവളെ വിളിച്ചു ഞാൻ ഞങ്ങളുടെ ബെഡ് റൂമിൽ കൊണ്ടുപോയി അവളിൽ നിന്നും ഞാൻ വീണ്ടും ആ സന്തോഷ വാർത്ത കേൾക്കാൻ ആഗ്രഹം അറിയിച്ചു. അവൾ അത്‌ പറഞ്ഞു കഴിഞ്ഞപ്പോൾ അവളെ കെട്ടിപിടിച്ചു തിരുനെറ്റിയിൽ ചുമ്പനം കൊണ്ട് മൂടി.

“അവളോട്‌ ഒപ്പം സന്തോഷം പങ്ക് വയ്ക്കാൻ വേണ്ടി രണ്ടു ദിവസം ഓഫീസിൽ നിന്നും അവധി എടുത്തു ഞങ്ങൾ ഒരുമിച്ചു ആഘോഷിച്ചു .

” അവൾക്കു മസാല ദോശ കഴിക്കാൻ ആഗ്രഹം അറിയിച്ചപ്പോഴും ഓടി പോയി മേടിച്ച് കൊടുത്തു അവൾക്ക് മുന്നിൽ ഞാൻ ഒരു ഭർത്താവിന്റെ കടമ നിറവേറ്റി .

” പ്രസവത്തിനു ഡേറ്റ് അടുത്തപ്പോൾ എന്റെ മനസ്സിൽ ടെൻഷൻ കൂടി കൂടി വന്നു. അവളെ പ്രസവത്തിനായി എന്റെ കൈയിൽ പിടിച്ചു കൊണ്ടുപോകുമ്പോൾ എന്നോട് അവൾ പറഞ്ഞു ഏട്ടൻ എന്റെ കുടെയുണ്ടാകണമെന്ന്.

” ഞാൻ അവൾക്ക് വാക്ക് നൽകി അവൾക്ക് ഒപ്പം നിന്നപ്പോൾ അറിഞ്ഞിരുന്നില്ല. ഒരു പെണ്ണ് എത്രത്തോളം വേദന അനുഭവിക്കുന്ന കാ*ര്യമാണെന്ന്.

“പ്രസവം കഴിഞ്ഞു എന്റെ കൈകളിലേക്ക് കുഞ്ഞിനെ തന്നപ്പോൾ അച്ഛൻ എന്ന വാക്കിന് അർഥം ഞാൻ മനസ്സിലാക്കി .

“ഒരു മയക്കത്തിൽ ആയിരുന്ന അവൾ ഉറക്കം ഉണർന്നപ്പോൾ കുഞ്ഞിന് പാല് കൊടുക്കുന്നത് കണ്ടപ്പോൾ ഞാൻ അറിഞ്ഞു ഒരു അമ്മതൻ സ്നേഹം.

“അവളെയും കുഞ്ഞിനെയെയും ചേർത്ത് പിടിച്ചു ഞാൻ നെറ്റിയിൽ ഉമ്മവച്ചോപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നത് കാണുമ്പോൾ ഒന്ന് മാത്രം വീണ്ടും ആഗ്രഹിക്കുന്നു ഇനി ഒരു ജന്മം കൂടി ഉണ്ടങ്കിൽ ഇവൾക്ക് ഒപ്പം ആകണമെന്ന്…….

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : മനു മാധവ്

Scroll to Top