കല്യാണപ്രായം ആയി എന്ന് അമ്മയുടെ നിർബന്ധ പ്രകാരമാണ് ഞാൻ അവളെ താലി കെട്ടിയത്…

രചന: Hari VS

ടേബിളിൽ ഇരിക്കുന്ന ആ ഗ്ലാസിൽ മദ്യം ഒഴിച്ച് ഒരു ഐസ് ക്യൂബ്ബ് ഇട്ടു ഒരു കവിൾ മദ്യം ഞാൻ ഇറക്കി. പോക്കറ്റിൽ നിന്ന് ഒരു സിഗരറ്റ് എടുത്തു കത്തിച്ചു. നാളെ ആണ് കോടതിയിൽ പോകേണ്ടത്

നാളെ ജീവന് തുല്യം സ്നേഹിച്ചവളെ എന്റെ ഭാര്യയെ എനിക്ക് നഷ്ടമാകാൻ പോകുന്ന ദിവസം, നാളെ ആണ് ആ വിധി പറയുന്നത്… ഗ്ലാസിൽ ഇരുന്ന ബാക്കി മദ്യം കൂടി ഞാൻ കുടിച്ചു തീർത്തു. വീണ്ടും ഒരുഗ്ലാസ്സ് കുടി ഒഴിച്ച് ഐസ് ക്യൂബ് ഇട്ടു വെച്ചു. ഞാൻ ഒന്ന് നിവർന്നിരുന്നു, എന്നിട്ട് പഴയ കാലത്തേക്ക് ഒന്ന് സഞ്ചരിച്ചു. പകുതി മരിച്ച മനസ്സുമായി.എനിക്ക് പിഴച്ചു പോയ ആ കാലത്തേക്ക് ..

കല്യാണപ്രായം ആയി എന്ന് അമ്മയുടെ
നിർബന്ധ പ്രകാരമാണ് ഞാൻ അവളെ താലി കെട്ടിയത് അവൾ അമ്മക്ക് നല്ലൊരു
മരുമകൾ ആയിരുന്നു. വീട്ടിലെ എല്ലാകാര്യങ്ങളും ഓടിനടന്നു ചെയ്യുന്ന ഒരു പാവം അത്യാവശ്യം മോഡേൺ സങ്കല്പം ഉള്ള എനിക്ക് അവൾ ഒരു ബാധ്യത ആയിരുന്നു. വീട്ടിൽ എത്തിയാൽ
ഞാൻ അവളോട്‌ സ്നേഹത്തോടെ സംസാരിക്കാറു പോലും ഇല്ലാ, അവളെ ഉൾകൊള്ളാൻ എന്റെ മനസ്സ് എന്നെ അനുവദിച്ചില്ല.

ഭാര്യ ഭർത്താക്കന്മാർക്കിടയിൽ ഉള്ള ഒന്നും
തന്നെ ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല. ഒന്ന് സ്നേഹത്തോടെ അവളെ അടുത്ത
ചേർത്ത നിർത്തിയിട്ടു പോലും ഇല്ലാ. ഇത്രഒക്കെ ഞാൻ ചെയ്തിട്ടും അവൾക്കുഎന്നോട് പരാതിയോ പരിഭവമോ ഇല്ല. എന്റെ എല്ലാ കാര്യങ്ങളും
അവൾ ചെയ്തു തരുമായിരുന്നു. ഞങ്ങൾ തമ്മിൽ എന്താണ് പ്രശ്നം എന്നു പലപ്രവിശ്യം അമ്മ ചോദിച്ചിരുന്നു അപ്പോൾ എല്ലാം അമ്മയുടെ ചോദ്യത്തിൽ നിന്നു അവളാണ് രക്ഷിച്ചിരുന്നത് …

ഇതിനിടയിൽ ആണ് മദ്യപാനം എന്നിൽ
വേരിറങ്ങിയത് …

പലപ്പോഴും വീട്ടിൽ കുടിച്ചിട്ട് വരുന്നത്
ശീലമായി, അമ്മയ്ക്ക് അറിയില്ല ഞാൻ കുടിക്കുന്നത് എന്റെ സ്വഭാവം അറിയാവുന്ന കൊണ്ടു അവൾ എല്ലാം ഉള്ളിൽ ഒതുക്കി ആ ഇടയ്ക്കാണ് എനിക്ക്
ഒരു ആക്സിഡന്റ് ഉണ്ടായത്. ഞാൻ ഓടിച്ചിരുന്ന കാറിൽ ഒരു ലോറി വന്നു ഇടിക്കുന്ന മാത്രമേ ഓർമഉള്ളൂ പിന്നെ ബോധം വരുമ്പോൾ ഞാൻ ഹോസ്പിറ്റലിൽ ആണ് ഒരു കയ്യും ഒരു കാലും ഒടിഞ്ഞിട്ടുണ്ട്.

അമ്മയുടെ പ്രാർഥന ആയിരിക്കും ജീവൻ തിരിച്ചു കിട്ടിയത്. ദിവസങ്ങളോളം ആശുപത്രിയിൽ കിടന്നു. ഒടുവിൽ ഡിസ്ചാർജ് ആയി വീട്ടിൽ എത്തിയപ്പോൾ അവൾ ആയിരുന്നു എനിക്ക് ആശ്രയം. വീൽചെയറിൽ ഇരിക്കുന്ന എന്നെ റൂമിലെ ബെഡിൽ കിടത്താൻ അവൾ നന്നേ പാട്പെട്ടു

അവളുടെ സ്നേഹം എന്താണെന്നു അറിഞ്ഞ നാളുകൾ ആയിരുന്നുപിന്നീട് ബെഡിൽ നിന്നു എഴുന്നേൽക്കാൻ പോലും സാധിക്കാത്ത
എനിക്ക് ഭക്ഷണം വാരി തരുന്നത് ,എന്റെ ശരീരം തുടച്ചു തരുന്നത് ,എന്റെ മലവും മൂത്രവും വരെ വൃത്തിയാക്കുന്ന അവളെ കണ്ടപ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി

ഒരു കൊച്ചുകുട്ടിയെ പോലെ അവൾ എന്നെ ശിശ്രുഷിച്ചു ഒരുദിവസം എനിക്ക് ഭക്ഷണം വാരിത്തരുമ്പോൾ ഞാൻ കണ്ണുനീർ പൊഴിക്കുന്നത് അവൾ കണ്ടു സാരിതുമ്പ് കൊണ്ടു എന്റെ കണ്ണുനീർ തുടച്ചു കൊണ്ട് അവൾ ചോദിച്ചു എന്തിനാ ഏട്ടാ കരയുന്നത്.

വിതുമ്പികൊണ്ട് ഞാൻ പറഞ്ഞു എന്തിനാ
Pooja (അതാണ് അവളുടെ പേര് ) എന്നെ ഇങ്ങനെ സ്നേഹിക്കുന്നത് അതിനുമാത്രം ഒരു നല്ലകാര്യം പോലും ഞാൻ തനിക്ക് വേണ്ടി ചെയ്തിട്ടില്ല ,സ്നേഹത്തോടെ ഒരു നല്ല വാക്കുപോലും ഞാൻ തന്നോട് പറഞ്ഞിട്ടില്ല ,എന്നും അവഗണന മാത്രമേ
ഞാൻ തനിക്ക് തന്നിട്ടുള്ളൂ. തന്റെ സ്നേഹം അനുഭവിക്കാനുള്ള അർഹത എനിക്കില്ല കുട്ടി ..

വേണ്ടാ ഏട്ടാ ഇങ്ങനെ ഒന്നും എന്നോട് പറയരുത് ,ഏട്ടനെ ശിശ്രുഷിക്കുന്നത് തന്നെ ആണ് എനിക്ക് ഏറ്റവും വലുത് അതെന്റെ ഒരു ഭാര്യയുടെ കടമയാണ്. ഇപ്പോഴെങ്കിലും ഏട്ടൻ എന്നോട് ഒന്ന് മിണ്ടിയല്ലോ എനിക്ക് ഓർത്തു വെക്കാൻ അതുമാത്രം മതി ഇ ജന്മം മുഴുവൻ അവൾ പറഞ്ഞു നിർത്തി .

അവളുടെ സ്നേഹവും പരിചരണവും ,പ്രാർത്ഥനയുടെയും ശക്തിയാൽ ,ഞാൻ വളരെ വേഗം സുഖംപ്രാപിച്ചു .അവളുടെ സ്നേഹത്തിന് മുൻപിൽ മദ്യപാനം ഞാൻ പൂർണമായും നിർത്തി. ഇ സമയം ഞങ്ങൾ മനസ്സ് കൊണ്ടു കൂടുതൽ അടുത്തു ഒരു ഭാര്യാഭർത്താക്കൻമാർക്ക് അപ്പുറം ചെയ്ത തെറ്റിന് പ്രായശ്ചിത്തം എന്നോണം ഞാൻ അവളെ സ്നേഹം കൊണ്ട് മൂടി.

ഏതു അർത്ഥത്തിലും ഞങ്ങൾ ഒരു ഭാര്യഭർത്താക്കന്മാർ ആയി. അവളുടെ വയറ്റിൽ ഒരു ജീവൻ മൊട്ടിട്ടു തുടങ്ങി എന്ന് എന്നോട് അവൾ നാണത്താൽ പറയുമ്പോൾ ഞാൻ സന്തോഷത്താൽ മതിമറന്നു പോയി. അവളെ കെട്ടിപ്പിടിച്ചു അവളുടെ മൂർദ്ധാവിൽ ഒരു മുത്തം കൊടുത്തു. സന്തോഷത്തിന്റെ നാളുകൾ
ആയിരുന്നു പിന്നീട്.

പക്ഷേ എല്ലാം തകിടം മറിയാൻ അധികം താമസിച്ചില്ല ,ബിസ്സിനെസ്സ് ഇൽ നേരിട്ട തിരിച്ചടിയും നഷ്ടങ്ങളും, കൂടെ നിൽക്കുമെന്ന് കരുതിയ ബിസിനസ്‌ പാർട്നെർസ് ചതിച്ചപ്പോൾ കോടികളുടെ
നഷ്ടം വന്നു ചേർന്ന്. ബിസിനസ്‌ തകർന്നതിന്റെ ടെൻഷനും കടക്കാരുടെ ശല്യവും കാരണം വീണ്ടും,മദ്യപാനം എന്നാ വിപത്തു എന്നെ തേടി എത്തി. മദ്യപാനം എന്നെ വേറെഒരാളാക്കി മാറ്റി ,തൊട്ടതിനും പിടിച്ചതിനും എല്ലാം ദേഷ്യം, മദ്യപാനം കാരണം വീട്ടിൽ സ്വസ്ഥത ഇല്ലാതായി, അവളുമായി വഴക്കിടുന്നത് പതിവായി. എല്ലാം കണ്ടു നിൽക്കാൻ മാത്രമേ എന്റെ അമ്മക്കുപോലും കഴിഞ്ഞൊള്ളു. വീട്ടിൽ നിന്നു സന്തോഷങ്ങൾ എല്ലാം അകലേക്ക്‌ പോയി മറഞ്ഞു .

ഏതോ ഒരു നശിച്ച ദിവസം മദ്യപിച്ചു ലെക്കുകെട്ട വീട്ടിൽ ചെന്ന ഞാൻ അവളുമായി വഴക്കിട്ടു. മദ്യലഹരിയിൽ അവളെ പിടിച്ചു തള്ളുമ്പോൾ ഞാൻ ഓർത്തില്ല അവൾക്ക് ഒപ്പം ആ വയറ്റിലുള്ള കുഞ്ഞുംകൂടിയാണ് സ്റ്റെയർകേസ്ഇൽ നിന്നു താഴേക്കു വീണതെന്ന് വയികിയാണ് മനസ്സിൽ ആയത്. അവളെയും എടുത്തു ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർമാരുടെ തീവ്രപരിശ്രമത്താൽ അവളെ തിരിച്ചു കിട്ടി പക്ഷേ ഞങ്ങടെ കുഞ്ഞിനെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു. മദ്യലഹരിയിൽ എന്നിലെ
മൃഗം എന്നെ കൊണ്ടു ആ മഹാപാപം ചെയ്യിപ്പിച്ചു .

ഹോസ്പിറ്റലിൽ വെച്ചു അവളോട്‌ സംസാരിക്കാൻ അവളുടെ അച്ഛനും ആങ്ങളയും സമ്മതിച്ചില്ല ,അവളുടെ കാലിൽ വീണു മാപ്പ് ചോദിക്കണം എന്നുണ്ട് ഇതൊന്നും ചെയ്ത് തെറ്റിന് പ്രായശ്ചിത്തം അല്ലെന്നു അറിയാം .എങ്കിലും അവളെ ഒന്ന് കാണാൻ പറ്റിയാൽ മതിയാരുന്നു.

അവളെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. അവളെ അവളുടെ അച്ഛൻ അവരുടെ വീട്ടിലോട്ടു കൊണ്ടു പോയി. പല പ്രാവിശ്യം ഞാൻ അവളെ കാണാൻ ശ്രെമിച്ചു പക്ഷേ സാധിച്ചില്ല .ഇപ്പോൾ ബന്ധം ഒഴിയണം എന്നും പറഞ്ഞുള്ള വക്കീൽ നോട്ടീസ് കയ്യിൽ കിട്ടിയപ്പോൾ ഞാൻ തകർന്നു പോയി …

പെട്ടന്ന് തോളിൽ ആരോ തട്ടുന്ന കെട്ടൊണ്ടാണ് ഓർമകളിൽ നിന്നു തിരിച്ചു വന്നത്. സർ ബാർ അടക്കാൻ സമയമായി ബില്ല് എടുക്കട്ടെ ഞാൻ യെസ് പറഞ്ഞു ബാറിലെ ബില്ല് സെറ്റിൽ ചെയ്തു ഞാൻ കാർ സ്റ്റാർട്ട്‌ ചെയ്തു വീട് ലക്ഷ്യം മാക്കി
ഓടിച്ചു.

വണ്ടി കാർപോർച്ചിൽ കയറ്റി ഇട്ടു വീടിന്റെ ഉള്ളിലോട്ടു നടന്നു. അമ്മ വാതിലിൽ നില്പുണ്ട് അമ്മ പറഞ്ഞു മോനെ നാളെ കോടതിയിൽ ഞാനും വരട്ടെ ,ഞാൻ ഒന്നും മിണ്ടാതെ റൂമിലോട്ടു പോയി കിടന്നിട്ട് ഉറക്കം വരുന്നില്ല അവളുടെ മുഖം മനസ്സിലോട്ട്
ഓടിവന്നു. ഇ നശിച്ചകുടി ഇല്ലാരുന്നെങ്കിൽ ഇന്ന് ഇ വീടിന്റെ വിളക്ക് ആകേണ്ടവൾ ,അവൾ പോയെ പിന്നെ വീട് ഉറങ്ങിയപോലെ ആയി, എല്ലാം എന്റെ തെറ്റാണ്. ഒരു പെൺകുട്ടിക്ക് സഹിക്കുന്നതിനപ്പുറം അവൾ സഹിച്ചു.നാളെ അവളെ കണ്ടു ആ കാലിൽ വീണു ചെയ്ത തെറ്റിന് മാപ്പ് പറയണം. ഇനി ഉള്ള കാലം ആ ഓർമകൾ മാത്രം മതി ജീവിക്കാൻ .

രാവിലെ അമ്മയെയും കൂട്ടി ഇറങ്ങി കോടതി ലക്ഷ്യമാക്കി കാർ ഓടിച്ചു കൊണ്ടിരുന്നപ്പോൾ അമ്മ ചോദിച്ചു മോനെ നിനക്ക് ഉള്ളിൽ സങ്കടംമില്ലേ. ഞാൻ പറഞ്ഞു ഉണ്ട് അമ്മേ പക്ഷേ അവൾ അനുഭവിച്ചതിന്റെ അത്രയും വരുമോ നിങ്ങൾ രണ്ടു ആളും എന്നെ കൊണ്ടു ഒത്തിരി സങ്കടപെട്ടില്ലേ പക്ഷേ ഇപ്പോൾ അവൾ എന്നെ വിട്ടു പോകുവാണെന്നു പറഞ്ഞപ്പോൾ ഉള്ളിൽ ഒരു നീറ്റൽ.

കാർ കോടതിയുടെ പാർക്കിംഗ് ഏരിയയിൽ കൊണ്ടു പാർക്ക്‌ ചെയ്തു. അമ്മയെയും കൂട്ടി കോടതിയിലോട്ടു നടന്നു. ഇന്ന് തീർപ്പാക്കാൻ ഒരുപാട് കേസ് ഉണ്ടാരുന്നു നല്ല തിരക്കുണ്ടാരുന്നു കോടതിയിൽ. ഞങ്ങൾ അടുത്തെത്തിയപ്പോൾ ആണ് അവളെ കണ്ടത്. അവളും അവളുടെ അച്ഛനും
ആങ്ങളയും കൂടെ ഉണ്ടാരുന്നു .അവരുടെ ഓപ്പസിറ് സൈഡിൽ കുറച്ചു മാറി ഞാനും അമ്മയും ഇരുന്നു എന്നെ കണ്ടതും അവളുടെ അച്ഛൻ ദേഷ്യത്തോടെ മുഖം വെട്ടിച്ചു, ആങ്ങളയുടെ മുഖത്ത് പുച്ഛം ആയിരുന്നു ആ സമയം ഞാൻ കണ്ടത്. സ്വന്തം മകളെയും പെങ്ങളെയും ഇ ഗതിയിൽ ആക്കിയവനോട് ഇത് ചെയ്യാൻ അവർക്ക് അർഹത ഉണ്ട് സ്വീകരിക്കാൻ എനിക്കും .

ഞങ്ങൾ വന്നത് ഇപ്പോൾ ആണ് തല താഴ്ത്തി ഇരുന്ന് അവൾ കണ്ടത്. ഞങ്ങളെ കണ്ടതും അവൾ ഓടി വന്നു അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു തിരിച്ചു അമ്മയും. ഞാൻ പതുക്കെ അവിടുന്ന് എഴുന്നേറ്റു
ശകലം മാറിനിന്നു, അമ്മയും അവളും എന്തെക്കെയോ സംസാരിക്കുന്നുണ്ട് ഞാൻ അവരെ നോക്കി നിന്നു. അമ്മയുമായി സംസാരിക്കുന്നതിന് ഇടയിൽ അവൾ എന്നെ നോക്കുന്നുണ്ട്. അവൾ നോക്കുമ്പോൾ ഞാൻ മുഖം മറ്റും.

അമ്മയോട് സംസാരിച്ചു കഴിഞ്ഞപ്പോൾ അവൾ എന്റെ അടുത്തോട്ടു നടന്നു വന്നു അവളെ കണ്ടതും ഞാൻ മുഖം താഴ്ത്തി അവളുടെ മുഖത്ത് നോക്കാനുള്ള ശക്തി എനിക്ക് ഇല്ലാരുന്നു അതാണ് സത്യം. വന്നപാടെ അവൾ ചോദിച്ചു സുഖമല്ലേ ഏട്ടാ ഇത് ഞാനല്ലേ അങ്ങോട്ട് ചോദിക്കേണ്ടത് “pooja” പക്ഷേ എനിക്ക് അതിനുള്ള യോഗ്യത ഇല്ല നിന്റെ ജീവിതം തകർത്ത് ഞാൻ തന്നെ അതുചോദിക്കുന്നത് ശരിയല്ലല്ലോ. അവൾ ആ കലങ്ങിയാ കണ്ണുമായി ചിരിക്കാൻ ശ്രെമിച്ചു .

ഞാൻ അവളുടെ കൈയിൽ പിടിച്ചു കൊണ്ടു
പറഞ്ഞു, മദ്യലഹരിയിൽ ചെയ്തു പോയ ഒരു തെറ്റാണ്, എനിക്ക് അറിയാം ലോകത്ത് ഒരു പെണ്ണിനും സഹിക്കാൻ പറ്റാത്ത തെറ്റാണു ഞാൻ നിന്നോട് ചെയ്തത്. എന്നോട് നീ ക്ഷെമിക്കണം pooja എനിക്ക് നീ ഒരു അവസരംകൂടി തന്നുടെ
ഒരുമിച്ചു ജീവിക്കാൻ.

ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യാൻ എന്നെ വിട്ടു പോകാതിരുന്നൂടെ നിനക്ക്. പൊട്ടിക്കരഞ്ഞു കൊണ്ടു അവളുടെ കാലിൽ വീഴാൻ വന്നാ എന്നെ തടഞ്ഞു കൊണ്ടു അവൾ പറഞ്ഞു ഏട്ടാ അരുത് ഇങ്ങനെ ഒന്നും ചെയ്യല്ലേ എന്നും പറഞ്ഞു അവൾ എന്റെ മാറിൽ ചാരി പൊട്ടി കരഞ്ഞു .

കോടതി വിധി പറഞ്ഞു .പക്‌ഷേ അവൾ ഇന്നും എന്റെ ഭാര്യയായി എന്റെകൂടെ ഇവിടെ ഇ വീട്ടിലുണ്ട് അമ്മയുടെ പുന്നാര മരുമകൾ ആയിട്ട്. തകർന്നു പോയിടത്തുനിന്നു ഞങ്ങൾ വീണ്ടും ജീവിച്ചു തുടങ്ങി. മദ്യപാനം പൂർണമായി നിർത്തി ഞാൻ പുതിയ ഒരാൾ ആയി .

“പുതിയ ഒരു സന്തോഷം എന്താണെന്ന് വെച്ചാൽ രണ്ടു മാസം കൂടി കഴിഞ്ഞാൽ പുതിയ ഒരാൾ കുടി ഞങ്ങൾക്ക് ഇടയിൽ വരും ഞങ്ങളുടെ കുഞ്ഞ് ”

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ, കഥകൾക്ക് ഈ പേജ് ലൈക്ക് ചെയ്യൂ…

രചന: Hari VS