ഇന്നലെ എന്റെ നെഞ്ചിലേ കുഞ്ഞു മൺവിളക്കൂതിയില്ലേ..വിധുപ്രതാപിന്റെ ശബ്ദത്തിൽ

വി.എം.വിനു സംവിധാനം ചെയ്ത് മോഹൻലാൽ, നെടുമുടി വേണു, ജഗതി ശ്രീകുമാർ തുടങ്ങിയ താരങ്ങൾ അഭിനയിച്ച ബാലേട്ടൻ എന്ന സിനിമയിൽ ദാസേട്ടൻ പാടിയ ഇന്നലെ എൻ്റെ നെഞ്ചിലേ എന്ന് തുടങ്ങുന്ന ഗാനമിതാ പ്രിയ ഗായകൻ വിധുപ്രതാപിൻ്റെ സ്വരമാധുരിയിൽ ഇതാ നിങ്ങൾക്കായി സമർപ്പിക്കുന്നു. ഫ്ലവേഴ്സ് ചാനലിൻ്റെ ടോപ് സിംഗർ വേദിയിൽ അദ്ദേഹം പാടിയ ഈ നിമിഷം ആസ്വദിക്കൂ..

മലയാള സിനിമയുടെ തീരാനഷ്ടമായ പ്രശസ്ത ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് സൂപ്പർ ഹിറ്റ് ഗാനങ്ങൾ നമുക്ക് സമ്മാനിച്ച ശ്രീ.എം.ജയചന്ദ്രൻ്റെ മനോഹര സംഗീതം. അച്ഛനെ നെഞ്ചോട് ചേർത്ത ഓരോ മലയാളികളുടെയും കണ്ണുകളെ ഈറനണിയിപ്പിക്കുന ഈ ഹൃദയസ്പർശിയായ ഗാനം വിധുപ്രതാപ് നല്ല ഫീലോടെ ആലപിച്ചിരിക്കുന്നു.

Scroll to Top