ഈറൻ കാറ്റിൻ ഈണം പോലെ ഹൃദയത്തിൽ പെയ്തിറങ്ങിയ മധുര ആലാപനവുമായി സീതാലക്ഷ്മി

അതിമനോഹര ആലാപനത്തിലൂടെയും ജനമനസ്സുകൾ കീഴടക്കിയ സംഗീത ലോകത്തെ കൊച്ചു വാനമ്പാടി സീതക്കുട്ടി ഇതാ ഒരു സൂപ്പർ ഹിറ്റ് ഗാനവുമായ്. സലാല മൊബൈൽസ് ചിത്രത്തിനായി ശ്രേയ ഘോഷാൽ പാടിയ ഗാനമാണ് സീതാലക്ഷ്മി ടോപ് സിംഗറിൽ ആലപിച്ചത്. പ്രിയ ഗാനരചയിതാവ് ശ്രീ.ബി.കെ.ഹരിനാരായണന്റെ വരികൾക്ക് പ്രശസ്ത സംഗീത സംവിധായകനായ ഗോപി സുന്ദറിന്റെ മനോഹര സംഗീതം.

ദൈവം അനുഗ്രഹിച്ച് നൽകിയ മധുര സ്വരവും ആലാപന മികവും ഒത്തു ചേർന്ന ഈ കൊച്ചു വാനമ്പാടി പാടുന്ന ഓരോ ഗാനങ്ങളും എത്ര മനോഹരമാണ്. സംഗീത ലോകത്ത് ഈ പെൺകുട്ടി ഉയരങ്ങൾ കീഴടക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. സംഗീതത്തെ ഇഷ്ടപ്പെടുന്ന ആസ്വാദക ലക്ഷങ്ങളുടെ പ്രാർത്ഥനയും സപ്പോർട്ടും എന്നും മോൾക്കൊപ്പം ഉണ്ടായിരിക്കും.