ടോപ് സിംഗർ താരം സൂര്യനാരായണന്റെ അച്ഛൻ പ്രേംരാജ് പാടിയ മനോഹര ഗാനം

ജീവന്റെ വചനം കേൾക്കുവാനായ് കാതുകൾ തുറക്കണമേ. എന്ന് തുടങ്ങുന്ന ഹൃദയസ്പർശിയായ ക്രിസ്തീയ ഭക്തിഗാനവുമായ് അനുഗ്രഹീത ഗായകൻ പ്രേംരാജ്.ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിൽ വർഷങ്ങൾക്ക് മുമ്പ് പങ്കെടുത്തിട്ടുള്ള ഗായകനാണ് ഇദ്ദേഹം. മകൻ സൂര്യനാരായണൻ ടോപ് സിംഗർ മത്സരാർത്ഥിയാണ്. ബി.ആർ.അനിൽ മലപ്പുറത്തിന്റെ രചനയ്ക്ക് ജോജി ജോൺസിന്റെ സംഗീതം

ഹൃദയം തൊടുന്ന ആലാപനവും ആകർഷണീയമായ സ്വരമാധുരിയും സ്വന്തമായ പ്രേംരാജ് എന്ന ഗായകന് ഇനിയും നല്ല അവസരങ്ങൾ വന്നു ചേരട്ടെ എന്ന് ആശംസിക്കുന്നു. മനസിനെ സ്പർശിക്കുന്ന ഈ ക്രിസ്തീയ ഭക്തിഗാനം വീണ്ടും വീണ്ടും കേൾക്കാൻ തോന്നും. 2019 ൽ റിലീസ് ചെയ്ത ഈ വീഡിയോ ആൽബത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.