സരിഗമപ താരം ലിബിൻ്റെ മാസ്മരിക ശബ്ദത്തിൽ ഇതാ ഒരു ഹൃദയസ്പർശിയായ ഗാനം

സീ കേരളം ടിവി ചാനലിലൂടെ സംപ്രേഷണം ചെയ്തു വരുന്ന സംഗീത റിയാലിറ്റി ഷോ സരിഗമപയിലെ അനുഗൃഹീത ഗായകൻ ലിബിൻ സ്കറിയയുടെ വേറിട്ട സ്വരമാധുരിയിൽ ഇതാ ദൈവീക സ്പർശമുള്ള ഭക്തിസാന്ദ്രമായ ക്രിസ്തീയ ഗാനം ആസ്വദിക്കാം. ആരെയും ആകർഷിക്കുന്ന ശബ്ദമാണ് ലിബിന് ദൈവം നൽകിയിരിക്കുന്നത്. പാട്ടിൻ്റെ ഭാവം ഉൾക്കൊണ്ട് പാടാനുള്ള കഴിവും പ്രശംസനീയം

ഈ ഗാനത്തിൻ്റെ രചനയും സംഗീതവും ചെയ്തിരിക്കുന്നത് അശോക് കുമാർ എന്ന കലാകാരനാണ്. പ്രതീഷ് വി.ജെ യുടെ മികച്ച പ്രോഗ്രാമിങ്ങ്.ജോൺസൻ പീറ്ററിൻ്റെ മിക്സിങ്ങ് മനോഹരമായിരിക്കുന്നു. ഗോഡ് ലൗസ് യൂ എന്ന യൂട്യൂബ് ചാനൽ വഴിയാണ് ഈ ഗാനം പബ്ലിഷ് ചെയ്തിരിക്കുന്നത്. രണ്ട് ലക്ഷം കാഴ്ച്ചക്കാരുമായി മുന്നോട്ട് പോകുന്ന ഈ വീഡിയോ കാണാം