എം.ജി. ശ്രീകുമാറും സീതാലക്ഷ്മിയും തകർത്തു പാടിയ ഇവിടെ കാറ്റിന് സുഗന്ധം എന്ന ഗാനം ആസ്വദിക്കാം

മലയാളത്തിൻ്റെ പ്രിയ ഗായകൻ എം.ജി.ശ്രീകുമാറും ടോപ് സിംഗറിലെ സീത കുട്ടിയും ചേർന്ന് പാടിയ ഇവിടെ കാറ്റിന് സുഗന്ധം എന്ന ഗാനമിതാ ആസ്വദിക്കാം. വൈറൽ വീഡിയോയായ ഈ ഗാനം നമ്മൾ ഏറ്റവും അധികം കേൾക്കാൻ ആഗ്രഹിച്ച ഒരു അത്യുഗ്രൻ ഗാനമാണ്. ടോപ് സിംഗറിലെ സീത കുട്ടിയുടെ പാട്ട് ഇഷ്ടപെടത്തവരായി ആരും തന്നെയുണ്ടാകില്ല. മുതിർന്നവർ പോലും പാടാൻ പ്രയാസപ്പെടുന്ന ഗാനങ്ങൾ പോലും മധുരമായ് പാടുന്ന കുഞ്ഞ് ഗായികയാണ് സീതാലക്ഷ്മി.

എം.ജി ശ്രീകുമാറും സീതക്കുട്ടിയും ചേർന്ന് പാടുന്ന ഈ ഡ്യൂവറ്റ് കേൾക്കാൻ വളരെ ആസ്വാദ്യകരവും നമ്മെ സംഗീതത്തിന്റെ ആനന്ദലഹരിയിലേക്ക് കൂട്ടികൊണ്ട് പോകും. വൈറലായ ഈ ഗാന വീഡിയോ കാണാം. സംഗീതത്തിന്റെ ആനന്ദലഹരിയിൽ ആറാടി ഇവർ പാടുമ്പോൾ ഓഡിയൻസും ജഡ്ജസും പ്രേക്ഷകരും അതിൽ ലയിച്ച് ഇരുന്നു പോകുന്നു. അത്രമേൽ സുന്ദരമാണ് ഈ ആലാപനം.