Category: Music

  • സ്നേഹത്തിൻ പൂഞ്ചോല തീരത്ത്.. അതിമനോഹരമായ ഈ ഗാനമിതാ സേവേറിയോസ് അച്ഛൻ്റെ സ്വരമാധുരിയിൽ

    സ്നേഹത്തിൻ പൂഞ്ചോല തീരത്ത്.. അതിമനോഹരമായ ഈ ഗാനമിതാ സേവേറിയോസ് അച്ഛൻ്റെ സ്വരമാധുരിയിൽ

    അക്ഷരങ്ങളെയും സംഗീതത്തെയും ഒരുപാട് ഇഷ്ടപ്പെടുന്ന ഫാദർ സേവേറിയോസ് തോമസിൻ്റെ ആലാപനത്തിൽ ഇതാ കേട്ട് മതിവരാത്ത ഒരു ഹൃദയസ്പർശിയായ ഗാനം ആസ്വദിക്കാം. മാപ്പിള പാട്ട് പാടി സോഷ്യൽ മീഡിയയിൽ തരംഗമായ അച്ഛൻ്റെ ഗാനാലാപനം ആസ്വാദകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഫ്ലവേഴ്സ് ടിവിയുടെ കോമഡി ഉത്സവത്തിലും ഇദ്ദേഹം മുൻപ് പങ്കെടുത്തിട്ടുണ്ട്. മമ്മൂട്ടി നായകനായി എത്തിയ പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിനിമയിൽ ദാസേട്ടൻ പാടിയ ഈ ഗാനം എത്ര വർഷം കഴിഞ്ഞാലും നമുക്ക് മറക്കാൻ കഴിയില്ല. ബിച്ചു തിരുമല…

  • ആയിരം പാദസരങ്ങൾ കിലുങ്ങി.. റിപ്പീറ്റ് ചെയ്ത് കേൾക്കാൻ തോന്നുന്ന കിടിലൻ വയലിൻ നാദവുമായി ജോബി മാഷ്

    ആയിരം പാദസരങ്ങൾ കിലുങ്ങി.. റിപ്പീറ്റ് ചെയ്ത് കേൾക്കാൻ തോന്നുന്ന കിടിലൻ വയലിൻ നാദവുമായി ജോബി മാഷ്

    പ്രേം നസീർ, ശാരദ, മധു തുടങ്ങിയ താരങ്ങൾ അഭിനയിച്ച നദി എന്ന പഴയകാല മലയാള സിനിമയ്ക്കായി ഗാനഗന്ധർവ്വൻ യേശുദാസ് പാടിയ ആയിരം പാദസരങ്ങൾ എന്ന അനശ്വര ഗാനം ജോബി മാഷിൻ്റെ മനോഹരമായ വയലിൻ സംഗീതത്തിൽ ഇതാ ആസ്വദിക്കാം. അന്നും ഇന്നും മലയാളികൾ കേൾക്കാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു ഗാനമാണിത്. വയലാർ രാമവർമ്മയുടെ വരികൾക്ക് ജി.ദേവരാജൻ മാസ്റ്ററായിരുന്നു സംഗീതം പകർന്നത്. ഏത് ഗാനമായാലും അതിൻ്റെ ഭാവം നഷ്ടപ്പെടുത്താതെ വയലിനിൽ വായിക്കാനുള്ള ജോബി മാഷിൻ്റെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിവരില്ല.…

  • മയങ്ങിപ്പോയി ഞാൻ മയങ്ങിപ്പോയി.. ശാന്ത ചേച്ചിയുടെ സ്വരമാധുരിയിൽ ഇതാ ഒരു സുന്ദര ഗാനം…

    മയങ്ങിപ്പോയി ഞാൻ മയങ്ങിപ്പോയി.. ശാന്ത ചേച്ചിയുടെ സ്വരമാധുരിയിൽ ഇതാ ഒരു സുന്ദര ഗാനം…

    ശാന്ത ബാബു എന്ന സാധാരണക്കാരിയായ കലാകാരിയുടെ മനോഹരമായ ഈ ആലാപനം ഒന്ന് കേട്ട് നോക്കൂ. സ്വതസിദ്ധമായ ശൈലിയിൽ നിരവധി ഗാനങ്ങൾ പാടി ആസ്വാദക മനസ് കവർന്ന ശാന്ത ചേച്ചിയെ പോലെയുള്ള പ്രതിഭകളെ നാം കാണാതെ പോകരുത്. നമ്മുടെ വാനമ്പാടി ചിത്ര ചേച്ചി പാടിയ മയങ്ങിപ്പോയി എന്ന് തുടങ്ങുന്ന ഗാനമാണ് ശാന്ത ചേച്ചി ആലപിച്ചിരിക്കുന്നത്. നോട്ടം എന്ന ചിത്രത്തിന് വേണ്ടി പ്രിയപ്പെട്ട ഗാനരചയിതാവ് ശ്രീ.കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതി പ്രശസ്ത സംഗീത സംവിധായകൻ ശ്രീ.എം.ജയചന്ദ്രനായിരുന്നു ഈ ഗാനത്തിന് സംഗീതം…

  • താരകപ്പെണ്ണാളെ.. നാടൻപാട്ട് പാടുന്നുണ്ടെങ്കിൽ ദാ ഇതുപോലെ പാടണം.. ഈ മിടുക്കൻ ഒരു രക്ഷയില്ല…

    താരകപ്പെണ്ണാളെ.. നാടൻപാട്ട് പാടുന്നുണ്ടെങ്കിൽ ദാ ഇതുപോലെ പാടണം.. ഈ മിടുക്കൻ ഒരു രക്ഷയില്ല…

    പാലക്കാട് ജില്ലയിൽ നിന്നും കലയുടെ സംഗമ വേദിയായ കോമഡി ഉത്സവത്തിൽ വന്ന് പാട്ട് പാടി അദ്ഭുതപ്പെടുത്തിയ കൊച്ചു ഗായകൻ ശരത് മോൻ്റെ പെർഫോമൻസ് ഇതാ വീണ്ടും പ്രിയപ്പെട്ട സംഗീതാസ്വാദകർക്കായി സമർപ്പിക്കുന്നു. താരകപ്പെണ്ണാളെ എന്ന ഗാനം ഈ മിടുക്കൻ ഗംഭീരമായി തന്നെ ആലപിച്ചിരിക്കുന്നു. ഒരു നിമിഷം എല്ലാം മറന്ന് നമ്മൾ ഈ പാട്ടിൽ ലയിച്ചിരുന്നു പോകും. ശരത് മോൻ്റെ പാട്ടുകൾ സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഉണ്ണി മണ്ണാർക്കാട് എന്ന കലാസ്നേഹിയുടെ പ്രോത്സാഹനമാണ് ശരത് മോനെ കൂടുതൽ ആസ്വാകരിലേക്ക്…

  • ആയിരം കാതം.. ഈദ് ആശംസകളോടെ സജേഷ് പരമേശ്വരൻ പാടിയ മനോഹര ഗാനം..

    ആയിരം കാതം.. ഈദ് ആശംസകളോടെ സജേഷ് പരമേശ്വരൻ പാടിയ മനോഹര ഗാനം..

    ചെറിയ പെരുന്നാൾ ആശംസകളോടെ അനുഗൃഹീത ഗായകനായ സജേഷ് പരമേശ്വരൻ ഏവർക്കും വേണ്ടി സ്നേഹപൂർവ്വം പാടി സമർപ്പിച്ച ഈ മനോഹര ഗാനം ആസ്വദിക്കാം. ആയിരം കാതം അകലെയാണെങ്കിലും എന്ന് തുടങ്ങുന്ന ഗാനമാണ് അദ്ദേഹം പാടിയിരിക്കുന്നത്. തൻ്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോക്ക് മികച്ച അഭിപ്രായമാണ് ആസ്വാദകർ പങ്കുവെയ്ക്കുന്നത്. ദാസേട്ടൻ്റെ ഗന്ധർവ്വ നാദത്തിൽ ലോകമലയാളികളുടെ മനസിൽ കയറി കൂടിയ ആ അനശ്വര ഗാനം സജേഷിൻ്റെ ആലാപനത്തിൽ കേൾക്കാൻ വളരെ മനോഹരമായിരിക്കുന്നു. ഹർഷബാഷ്പം എന്ന മലയാള ചിത്രത്തിന് വേണ്ടി…

  • കുടജാദ്രിയിൽ കുടികൊള്ളും.. ആദിത്യ സുരേഷ് പാടുന്നു.. മോൻ്റെ ശബ്ദവും ആലാപനവും എത്ര മനോഹരം..

    കുടജാദ്രിയിൽ കുടികൊള്ളും.. ആദിത്യ സുരേഷ് പാടുന്നു.. മോൻ്റെ ശബ്ദവും ആലാപനവും എത്ര മനോഹരം..

    ഗാനഗന്ധർവ്വനായ ദാസേട്ടൻ്റെ ശബ്ദത്തിൽ നമ്മുടെ മനസിൽ നിറഞ്ഞു നിൽക്കുന്ന കുടജാദ്രിയിൽ എന്ന് തുടങ്ങുന്ന ഗാനം ഈ കൊച്ചു മിടുക്കൻ വളരെ മനോഹരമായി ആലപിച്ചിരിക്കുന്നു. ആദിത്യ സുരേഷ് എന്ന ഈ കുഞ്ഞ് ഗായകൻ്റെ ശബ്ദമാധുരിയും ആലാപനവും ആരുടെയും ഹൃദയം കവരും എന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല. ആദിത്യ മോന് എല്ലാവിധ ആശംസകളും.. അസ്ഥികൾ ഒടിയുന്ന അസുഖമുള്ള ആദിത്യ സുരേഷിൻ്റെ പല വീഡിയോകളും ഇതിന് മുൻപും സോഷ്യൽ മീഡിയയിലും ചാനലുകളിലും വന്നിരുന്നു. പരിമിതികളെ തൻ്റെ ഗാനാലാപനം കൊണ്ട് കീഴടക്കി മുന്നേറുന്ന…

  • മുതിർന്നവർ പോലും പാടാൻ ഒന്ന് മടിക്കുന്ന മനോഹര ഗാനവുമായി ആരണ്യക്കുട്ടി

    മുതിർന്നവർ പോലും പാടാൻ ഒന്ന് മടിക്കുന്ന മനോഹര ഗാനവുമായി ആരണ്യക്കുട്ടി

    ഇന്ത്യയുടെ അഭിമാനമായ മഹാഗായകൻ ശ്രീ.മുഹമ്മദ് റാഫി സാർ ആലപിച്ച വളരെ പ്രശസ്തമായ ഓ ദുനിയാ കേ റഖ് വാലേ എന്ന് തുടങ്ങുന്ന ഗാനം ആരണ്യ മോൾ എത്ര മനോഹരമായാണ് പാടിയിരിക്കുന്നത്. ഒരു നിമിഷം നമ്മൾക്ക് അദ്ഭുതം തോന്നിപ്പിക്കുന്ന രീതിയിൽ പാടി മനോഹരമാക്കിയ ആരണ്യ മോളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ കൊച്ചു പ്രായത്തിൽ ഇതുപോലെയുള്ള ഗാനങ്ങൾ പാടുക എന്ന് പറഞ്ഞാൽ നിസാര കാര്യമല്ല. മോളുടെ ഉള്ളിലുള്ള സംഗീതത്തെ കൂടുതൽ പരിശീലനത്തിലൂടെ മികവുറ്റതാക്കാൻ തീർച്ചയായും മാതാപിതാക്കൾ ശ്രദ്ധിക്കണം. കോമഡി…

  • നമ്മളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ ഈ സഹോദരി തീർച്ചയായും അറിയപ്പെടുന്ന ഒരു പാട്ടുകാരിയാകും

    നമ്മളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ ഈ സഹോദരി തീർച്ചയായും അറിയപ്പെടുന്ന ഒരു പാട്ടുകാരിയാകും

    കൊല്ലം സ്വദേശിനിയായ ലിസ്സി ലാൽ എന്ന സഹോദരിയുടെ ഒരു മനോഹരമായ ആലാപനം ഇതാ ആസ്വദിക്കാം. ജീവിത പ്രാരാപ്തങ്ങൾക്കിടയിലും സംഗീതത്തെ ഹൃദയത്തോട് ചേർത്ത ഈ പാട്ടുകാരിയെ നമുക്ക് ഒന്ന് പ്രോത്സാഹിപ്പിക്കാം. അറിയപ്പെടാതെ പോകുന്ന ഇതുപോലെയുള്ള അനുഗൃഹീത കലാകാരികൾ ഉയർന്ന് വരണം. സോഷ്യൽ മീഡിയ പുതിയ ഗായകർക്ക് തീർച്ചയായും നല്ലൊരു വേദിയാണ്. വാടക വീട്ടിൽ താമസിച്ച് വരുന്ന ഈ സഹോദരിയ്ക്ക് കോമഡി ഉത്സവം പ്രോഗ്രാമിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ട്. നമ്മളുടെ പ്രോത്സാഹനം ഉണ്ടെങ്കിൽ ലിസ്സി ലാലിൻ്റെ സ്വപ്നങ്ങൾ സഫലമാകുമെന്ന കാര്യത്തിൽ സംശയമില്ല.…

  • കുടമുല്ലപ്പൂവിനും മലയാളി പെണ്ണിനും.. സുരേഷേട്ടനും ചിത്ര ചേച്ചിയും ചേർന്ന് പാടിയപ്പോൾ….

    കുടമുല്ലപ്പൂവിനും മലയാളി പെണ്ണിനും.. സുരേഷേട്ടനും ചിത്ര ചേച്ചിയും ചേർന്ന് പാടിയപ്പോൾ….

    മലയാളത്തിൻ്റെ ആക്ഷൻ ഹീറോ സുരേഷ് ഗോപിയും നമ്മുടെ സ്വന്തം വാനമ്പാടി കെ.എസ്.ചിത്രയും ചേർന്ന് മഴവിൽ മനോരമയുടെ പാടാം നമുക്ക് പാടാം മ്യൂസിക്ക് റിയാലിറ്റി ഷോയിൽ ഒരു മനോഹര ഗാനം പാടിയ സുന്ദര നിമിഷം ഇതാ നിങ്ങൾക്കായി വീണ്ടും സമർപ്പിക്കുന്നു. കുടമുല്ലപ്പൂവിനും എന്ന് തുടങ്ങുന്ന ഒരു അനശ്വര ഗാനമാണ് ഇരുവരും ചേർന്ന് ആലപിച്ചത്. ഒരു നടൻ എന്നതിലുപരി നല്ലൊരു ഗായകനും മനുഷ്യസ്നേഹിയുമാണ് സുരേഷ് ഗോപി. നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന പ്രോഗ്രാമിലൂടെ അദ്ദേഹം മികച്ചൊരു അവതാരകൻ കൂടിയാണെന്ന് തെളിയിച്ചു. ഓർത്തിരിക്കാൻ…

  • ഈറൻമേഘം പൂവും കൊണ്ട്.. ലാലേട്ടന് പിറന്നാൾ ആശംസകളോടെ വിധുപ്രതാപ് പാടിയ സുന്ദര ഗാനം

    ഈറൻമേഘം പൂവും കൊണ്ട്.. ലാലേട്ടന് പിറന്നാൾ ആശംസകളോടെ വിധുപ്രതാപ് പാടിയ സുന്ദര ഗാനം

    മലയാളത്തിൻ്റെ നടനവിസ്മയം പ്രിയപ്പെട്ട മോഹൻലാലിന് ഇന്ന് ജന്മദിനം. ചിരിപ്പിച്ചും കരയിപ്പിപ്പിച്ചും ഒട്ടേറെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ നമ്മളെ അദ്ഭുതപ്പെടുത്തിയ മഹാനടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾക്കൊപ്പം ആയൂരാരോഗ്യ സൗഖ്യവും നേരുന്നു. ഈ മഹാനടന് പാട്ടിലൂടെ ഒരു പിറന്നാൾ സമ്മാനം നൽകിയിരിക്കുകയാണ് പ്രിയ ഗായകൻ വിധുപ്രതാപ്. ചിത്രം എന്ന സിനിമയിലെ ഈറൻ മേഘം എന്ന് തുടങ്ങുന്ന മനോഹര ഗാനമാണ് വിധുപ്രതാപ് ലാലേട്ടന് വേണ്ടി സ്നേഹപൂർവ്വം പാടി സമർപ്പിച്ചത്. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ പാട്ട് വീഡിയോ വിധുപ്രതാപ് പങ്കുവച്ചിരിക്കുന്നത്. മലയാളികളുടെ അഭിമാനമായ…